---
title: "'അപൂർണ്ണതകളുടെ ആഘോഷം'!  20-ാം വിവാഹ വാർഷികത്തിൽ വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും"
english_title: "Suriya And Jyothika Remarry On Their 20th Wedding Anniversary Viral Photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382842/suriya-jyothika-remarry-on-20th-wedding-anniversary-viral-photos"
published_at: "2026-09-16T06:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9eafa7becb_suriya-jyothika-remarry-on-20th-wedding-anniversary-viral-photos.jpg"
keywords: ["Suriya Jyothika Wedding Anniversary", "Suriya Jyothika Remarriage", "Suriya Jyothika Photos"]
---

# 'അപൂർണ്ണതകളുടെ ആഘോഷം'!  20-ാം വിവാഹ വാർഷികത്തിൽ വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

> **Lead Summary:** ** തെന്നിന്ത്യൻ **സിനിമാലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹ വാർഷികദിനത്തിൽ വീണ്ടും വിവാഹിതരായി. പരസ്പരമുള്ള പ്രണയവും ഒപ്പമുള്ള യാത്രയിലെ പോരാട്ടങ്ങളും അടയാളപ്പെടുത്തിക്കൊണ്ട് ഇരുവരും വീണ്ടും വിവാഹവേഷത്തിലെത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

## Article Content

** തെന്നിന്ത്യൻ **സിനിമാലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹ വാർഷികദിനത്തിൽ വീണ്ടും വിവാഹിതരായി. പരസ്പരമുള്ള പ്രണയവും ഒപ്പമുള്ള യാത്രയിലെ പോരാട്ടങ്ങളും അടയാളപ്പെടുത്തിക്കൊണ്ട് ഇരുവരും വീണ്ടും വിവാഹവേഷത്തിലെത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

ഇതൊരു 'തികഞ്ഞ' ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ച് അപൂർണ്ണതകളും വിട്ടുവീഴ്ചകളും പരസ്പര ധാരണയും ത്യാഗങ്ങളും നിറഞ്ഞ നിസ്വാർത്ഥമായ സ്നേഹത്തിന്റെ ആഘോഷമാണെന്നും ജ്യോതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

> "ഒരിക്കൽ യാഥാർത്ഥ്യമാകുമെന്ന് കരുതാതിരുന്ന ഒരു സ്വപ്നം, ഇന്ന് എന്റെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകാൻ ആഗ്രഹിക്കുന്ന മനോഹരമായ യാഥാർത്ഥ്യമായി മാറി. ഭർത്താവും കുട്ടികളുടെ അച്ഛനുമൊക്കെയായി ഒപ്പമുള്ള സൂര്യയിൽ ഒരു സുഹൃത്തിനെക്കൂടി കണ്ടെത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം.

> വഴക്കിടുകയും പിന്നീട് ഇണങ്ങിയും, ഓരോ ദിവസവും കൂടുതൽ അടുക്കുന്ന ആ 'അപൂർണ്ണയായ' പങ്കാളിയായി തുടരും" - ജ്യോതിക കൂട്ടിച്ചേർത്തു. ഇരുവരുടെയും ചിത്രങ്ങളും വൈകാരികമായ കുറിപ്പും ഇതിനകം തന്നെ ആരാധകരും സിനിമാ ലോകവും ഏറ്റെടുത്തു കഴിഞ്ഞു.

[A post shared by Jyotika (@jyotika)](https://www.instagram.com/reel/DdUFAt2yiyO/?utm_source=ig_embed&utm_campaign=loading)

**English Summary:**

Popular South Indian celebrity couple Suriya and Jyothika celebrated their 20th wedding anniversary in a special way by remarrying each other. Sharing beautiful photos from the intimate ceremony, Jyothika penned an emotional note stating that their marriage is not a celebration of perfection, but of selfless love, compromises, and deep understanding. She expressed her gratitude for finding a true friend in Suriya alongside his roles as a husband and father.

### Related Links & Sources
- [Original Story Source](https://moviemax.in/news/382842/suriya-jyothika-remarry-on-20th-wedding-anniversary-viral-photos)