---
title: "'ആയ കാലത്ത് എല്ലാവരും എന്നെക്കൊണ്ട് റീച്ചുണ്ടാക്കി, കീമോ കഴിഞ്ഞത് മുതൽ കിടപ്പ് തന്നെയായിരുന്നു, ചാവാൻ നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ട്'"
english_title: "Renu Sudhi About Fourth Chemotherapy Bigg Boss Income Clarification Youtube Subscription"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382575/renu-sudhi-fourth-chemo-youtube-subscription-bigg-boss-clarification-moviemax"
published_at: "2026-09-14T14:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7b9379cc71_renu-sudhi-fourth-chemo-youtube-subscription-bigg-boss-clarification-moviemax.jpg"
keywords: ["Renu Sudhi", "Bigg Boss Malayalam", "YouTube Subscription"]
---

# 'ആയ കാലത്ത് എല്ലാവരും എന്നെക്കൊണ്ട് റീച്ചുണ്ടാക്കി, കീമോ കഴിഞ്ഞത് മുതൽ കിടപ്പ് തന്നെയായിരുന്നു, ചാവാൻ നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ട്'

> **Lead Summary:** **** നാലാമത്തെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട വിശേഷങ്ങളും തന്റെ ഇപ്പോഴത്തെ അവസ്ഥയും പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രേണു സുധി പുതിയ വീഡിയോ പങ്കുവെച്ചു. ബിഗ് ബോസിൽ നിന്ന് ലക്ഷങ്ങളും കോടികളും കിട്ടി എന്നുള്ളത് ആളുകളുടെ തെറ്റിദ്ധാരണയാണെന്നും, ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് തന്റെ യൂട്യൂബ് സബ്സ്ക്രിപ്ഷൻ വഴിയാണെന്നും അവർ വ്യക്തമാക്കി.

## Article Content

**** നാലാമത്തെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട വിശേഷങ്ങളും തന്റെ ഇപ്പോഴത്തെ അവസ്ഥയും പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രേണു സുധി പുതിയ വീഡിയോ പങ്കുവെച്ചു. ബിഗ് ബോസിൽ നിന്ന് ലക്ഷങ്ങളും കോടികളും കിട്ടി എന്നുള്ളത് ആളുകളുടെ തെറ്റിദ്ധാരണയാണെന്നും, ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് തന്റെ യൂട്യൂബ് സബ്സ്ക്രിപ്ഷൻ വഴിയാണെന്നും അവർ വ്യക്തമാക്കി.

**രേണു സുധിയുടെ വാക്കുകൾ ഇങ്ങനെ:**

''എല്ലാ കീമോ കഴിയുമ്പോഴും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ എഴുന്നേൽക്കുമായിരുന്നു. എന്നാൽ നാലാമത്തെ കീമോ കഴിഞ്ഞത് മുതൽ കിടപ്പ് തന്നെയായിരുന്നു. മുഴുവൻ സമയവും ഛർദ്ദിയായിരുന്നു. ചേച്ചിയുടെ മകന്റെ പിറന്നാൾ ആയതുകൊണ്ടാണ് ഇപ്പോൾ എഴുന്നേറ്റത്. എന്നെ സ്നേഹിക്കുന്ന ആളുകളുടെ ഫോൺ പോലും എടുക്കാൻ പറ്റുന്നില്ല.

എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. ബിഗ് ബോസിൽ നിന്ന് ലക്ഷങ്ങളും കോടികളും കിട്ടി എന്നുള്ളത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്. ഞാൻ വെറും മണ്ടിയായിരുന്നു. ആയ കാലത്ത് എല്ലാവരും എന്നെക്കൊണ്ട് റീച്ചുണ്ടാക്കി. അവരൊക്കെ വണ്ടിക്കൂലിയും തന്നു വിടും. ഇതും വാങ്ങി വന്ന് നമ്മൾ തെറി മുഴുവൻ കേൾക്കും. എന്റെ ആകെയുള്ള വരുമാനം യൂട്യൂബും സബ്സ്ക്രിപ്ഷനുമാണ്.

എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരും അറിയേണ്ട ഒരു കാര്യമുണ്ട്. ഈ സബ്സ്ക്രിപ്ഷനിൽ നിന്നാണ് നാല് കീമോയ്ക്കുള്ള പണം ഞാൻ ഒപ്പിച്ചത്. ആരോഗ്യം തിരിച്ചു കിട്ടിയാൽ സബ്സ്ക്രിപ്ഷനുമായി മുന്നോട്ടുപോകും. അതിന് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷയമല്ല.

ഞാൻ ചാവാൻ നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. ഇനി എന്നെക്കൊണ്ട് റീച്ച് ഉണ്ടാക്കാൻ പറ്റില്ലെന്ന് അവർക്കറിയാം. കീമോ കഴിഞ്ഞതോടെ ഉണ്ടായിരുന്ന പൈസ തീർന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. എന്നാൽ, ഒരു ഓൺലൈൻ മീഡിയയും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോൾ എനിക്ക് മനസിലായി'', രേണു യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

English Summary:

Social media star Renu Sudhi shared a new video about her fourth chemotherapy and current condition. She said she was bedridden with continuous vomiting after fourth chemo and only got up for her sister's son's birthday. Clarifying misconceptions, she said she didn't earn lakhs or crores from Bigg Boss, she was naive then and others used her for reach. Her only income is YouTube and subscriptions, which funded four chemos. She said many wait for her death and know they can't get reach from her anymore, her money is over after chemo, though many helped, no online media checked on her.

### Related Links & Sources
- [Original Story Source](https://moviemax.in/news/382575/renu-sudhi-fourth-chemo-youtube-subscription-bigg-boss-clarification-moviemax)