---
title: "ഷിജിന്റെ കളി പിആർ ടീം പറഞ്ഞ് പഠിപ്പിച്ചത്; ബിഗ് ബോസ് ഹൗസിലെ സ്ട്രാറ്റജി പൊളിച്ച് സായ് കൃഷ്ണ"
english_title: "Bigg Boss Malayalam 8 Shijin PR Game Dirty Play Says Sai Krishna Former Contestant"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382324/bigg-boss-malayalam-8-shijin-pr-game-dirty-play-sai-krishna"
published_at: "2026-09-12T14:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa51cf67a179_bigg-boss-malayalam-8-shijin-pr-game-dirty-play-sai-krishna.jpg"
keywords: ["Bigg Boss Malayalam 8", "Shijin", "Sai Krishna", "Bigg Boss Luxury Task", "Vinu"]
---

# ഷിജിന്റെ കളി പിആർ ടീം പറഞ്ഞ് പഠിപ്പിച്ചത്; ബിഗ് ബോസ് ഹൗസിലെ സ്ട്രാറ്റജി പൊളിച്ച് സായ് കൃഷ്ണ

> **Lead Summary:** ** **അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസ് മലയാളം സീസൺ എട്ടിലേക്ക് കോമണറായി എത്തിയ മത്സരാർത്ഥിയാണ് ഷിജിൻ എന്നാൽ ഷിജിൻ ഹൗസിൽ കളിക്കുന്നത് പിആർ ടീം കൃത്യമായി പറഞ്ഞ് പഠിപ്പിച്ചുവിട്ട തന്ത്രപരമായ ഗെയിമാണെന്ന് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ തുറന്നടിക്കുന്നു. 

## Article Content

** **അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസ് മലയാളം സീസൺ എട്ടിലേക്ക് കോമണറായി എത്തിയ മത്സരാർത്ഥിയാണ് ഷിജിൻ എന്നാൽ ഷിജിൻ ഹൗസിൽ കളിക്കുന്നത് പിആർ ടീം കൃത്യമായി പറഞ്ഞ് പഠിപ്പിച്ചുവിട്ട തന്ത്രപരമായ ഗെയിമാണെന്ന് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ തുറന്നടിക്കുന്നു. 

ലക്ഷ്വറി ടാസ്ക്ക് കളിക്കാൻ ഷിജിനെ ഉൾപ്പെടുത്തിയത് ഹൗസിലെ മറ്റ് മത്സരാർത്ഥികൾ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണെന്നാണ് സായ് കൃഷ്ണ പറയുന്നത്. ഷിജിന് പകരം ശ്രീലക്ഷ്മി അറയ്ക്കൽ ആയിരുന്നു ടാസ്ക്കിൽ പങ്കെടുത്തിരുന്നതെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ബിഗ് ബോസ് മെറ്റീരിയലായ ഷിജിനെ കളിക്കാനായി നിർത്തിയതോടെ അവനിൽ ഗെയിം മൂഡ് സജീവമായി.

ഈ ഗെയിമിന് പിന്നിൽ പ്രവർത്തിക്കുന്ന പിആർ വിനുവായിരിക്കാമെന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഷിജിന്റെ ടാസ്ക് പാറ്റേൺ പരിശോധിക്കുമ്പോൾ അത് വിനുവിന്റെ തന്ത്രമാകാനാണ് എല്ലാ സാധ്യതയുമുള്ളത്. വിനുവാണ് ഇതിന് പിന്നിലെങ്കിൽ അയാൾ ഫോൺ പോലും സ്വിച്ച് ഓഫ് ചെയ്ത് മാറിനിൽക്കുകയാണെന്നും സായ് കൃഷ്ണ ആരോപിക്കുന്നു.

താൻ പരസ്യമായാണ് ഇക്കാര്യം വീഡിയോയിലൂടെ പറയുന്നതെന്നും, വിനു ഇത് കാണുന്നുണ്ടെങ്കിൽ ഫോൺ ഓണാക്കി സന്ദേശങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തവണ നേരിട്ട് രംഗത്തിറങ്ങാതെ അണ്ടർഗ്രൗണ്ടിലിരുന്ന് പണിതു നോക്കാനാണ് വിനുവിന്റെ പദ്ധതിയെന്നും സായ് കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

ഷിജിന്റെ ഗെയിമിംഗ് പാറ്റേൺ ശ്രദ്ധിച്ചാൽ ആർക്കും ഇത് വ്യക്തമാകും. മുൻ സീസണുകളിൽ ജിന്റോയും അനുമോളും പുറത്തെടുത്ത തന്ത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് പരിചിതമാണ്. ഒറ്റപ്പെടൽ തന്ത്രങ്ങളും അനാവശ്യ പെരുമാറ്റങ്ങളും കാണുമ്പോൾ ചോറുണ്ണുന്ന മലയാളികൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകും . ഒരുപക്ഷേ വിനുവാണ് ഷിജിന്റെ പിആർ എങ്കിൽ ആ പാറ്റേൺ ഉടൻ മാറ്റേണ്ടതാണെന്നാണ് സായ് കൃഷ്ണയുടെ ഉപദേശം.

ഇനി വിനുവല്ലെങ്കിലും ആ കുറ്റം ആരുടെ തലയിലാണോ വീഴുന്നത് അവിടെത്തെയെടുക്കുമെന്നും, ആ കിരീടം അവിടെ ഇരിക്കട്ടെ എന്നും സായ് കൃഷ്ണ പറയുന്നു. ലക്ഷ്വറി ടാസ്ക്കിൽ രാഗേഷ് വളരെ മികച്ച രീതിയിലാണ് പ്രകടനം കാഴ്ചവെച്ചത്. എന്നാൽ ലൈവ് കണ്ടിട്ടുള്ളവർക്ക് അറിയാം, ഷിജിൻ ഈ ടാസ്ക്കിൽ പൂർണ്ണമായും സ്വന്തം ബുദ്ധി മാത്രം ഉപയോഗിച്ച് വളരെ മോശമായ കളിയാണ് കളിച്ചത്.

വെറുമൊരു ചോക്ലേറ്റും ഫോട്ടോയും മാത്രം ലക്ഷ്യമിട്ടായിരുന്നു അവന്റെ കളി മുഴുവൻ. എന്നാൽ ബിഗ് ബോസ് ഈ ഭാഗങ്ങൾ എപ്പിസോഡിൽ കാണിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ബിഗ് ബോസ് ടീമിന്റെ കൃത്യമായ ബുദ്ധിയാണ് ഇതിന് പിന്നിൽ. ഷിജിനെ പൊട്ടനും മണ്ടനുമാക്കി കാണിച്ച് ജിന്റോയെപ്പോലെ അവനും ഒരു സോഫ്റ്റ് കോർണർ ഉണ്ടാക്കിക്കൊടുക്കാനാണ് അവർ ശ്രമിക്കുന്നത്.

ജിന്റോയുടെ സീസണിലും സമാനമായ അവസ്ഥയായിരുന്നുവെന്നും, അയാൾ കാണിച്ച പല നെഗറ്റീവ് കാര്യങ്ങളും ബിഗ് ബോസ് ടീം പുറത്തുവിട്ടിരുന്നില്ലെന്നും സായ് കൃഷ്ണ ഓർമ്മിപ്പിക്കുന്നു. പകരം അയാൾക്ക് സെന്റിമെൻസും സോഫ്റ്റ് കോർണറും ലഭിക്കുന്ന തരത്തിലുള്ള രംഗങ്ങൾ മാത്രമാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

എന്നാൽ ഷിജിൻ ടാസ്കിൽ കാണിച്ച മുഴുവൻ കാര്യങ്ങളും പ്രേക്ഷകർ കണ്ടിരുന്നുവെങ്കിൽ ഒരു മലയാളി പോലും അവനെ അനുകൂലിക്കില്ലായിരുന്നു. കടുത്ത പ്രതിഷേധം മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ഹൗസിലെ മറ്റ് മത്സരാർത്ഥികൾ അവനോട് മറ്റു വഴികൾ പരീക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവൻ അതൊന്നും വകവെച്ചില്ല.

മറ്റ് ഗെയിമുകളിലും ഷിജിൻ സമാനമായ ഒറ്റമൂലി പ്രയോഗമാണ് നടത്തിയത്. എന്നാൽ ഈ ടാസ്ക്കിൽ അത് എല്ലാവരുടെയും മുന്നിൽ തുറന്നുകാട്ടപ്പെട്ടു. കാരണം ഷിജിനൊപ്പമുണ്ടായിരുന്ന സഹമത്സരാർത്ഥികളും മികച്ച രീതിയിൽ കളിച്ചിരുന്നു. ഈ ടാസ്കിൽ രാഗേഷ് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ ഷിജിന് ഒന്നും ലഭിച്ചില്ല.

ഷിജിന്റെ ഫാൻസായി ഷോ കാണിക്കുന്നവർ ആരും വിഡ്ഢികളല്ലെന്നും, വെറുതെ എക്സ്ട്രാ ഷോ കാണിക്കാനും ഒറ്റപ്പെട്ടു നിൽക്കാനുമായിട്ടാണ് അവൻ ഭക്ഷണം കഴിക്കുന്നത് പോലും മാറ്റിവെച്ചതെന്നും സായ് കൃഷ്ണ വിമർശിക്കുന്നു. മനപ്പൂർവ്വം പ്രേക്ഷകശ്രദ്ധ നേടാനും കണ്ടന്റ് ഉണ്ടാക്കാനും വേണ്ടി മാത്രമാണ് അവൻ ഈ കളികളെല്ലാം കളിച്ചത്.

ആ ടാസ്കിൽ അവൻ പൂർണ്ണ പരാജയമാണ്, കാരണം ഗെയിം കളിച്ച് സ്വന്തമായി ഒരെണ്ണം പോലും നേടാൻ അവന് സാധിച്ചില്ല. ഷിജിൻ നടപ്പിലാക്കുന്നത് ഒന്നിനൊന്ന് മെച്ചപ്പെട്ട കൃത്രിമമായ മാനിപ്പുലേഷനാണെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.

English Summary

Former Bigg Boss contestant Sai Krishna criticized Bigg Boss Malayalam Season 8 commoner Shijin, alleging his game is taught by PR team and calling his luxury task performance A-class dirty play with ego, claiming Bigg Boss did not telecast full footage to give him soft corner like Jinto.

### Related Links & Sources
- [Original Story Source](https://moviemax.in/news/382324/bigg-boss-malayalam-8-shijin-pr-game-dirty-play-sai-krishna)