---
title: "‘സിഎം വി.ഡി. സതീശൻ സാറിനോട് ഒരു കാര്യം...’; ട്രെൻഡിംഗായി ബാലതാരം വൃദ്ധി വിശാലിന്റെ വൈറൽ പവർകട്ട് വീഡിയോ"
english_title: "Vrdhi Vishal Viral Power Cut Video KSEB Kerala News"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382152/vrdhi-vishal-viral-power-cut-video-kseb-kerala"
published_at: "2026-09-11T14:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3bf8c699f5_vrdhi-vishal-viral-power-cut-video-kseb-kerala.jpg"
keywords: ["Vrdhi Vishal", "KSEB Power Cut", "Kerala Electricity Crisis", "VD Satheesan CM"]
---

# ‘സിഎം വി.ഡി. സതീശൻ സാറിനോട് ഒരു കാര്യം...’; ട്രെൻഡിംഗായി ബാലതാരം വൃദ്ധി വിശാലിന്റെ വൈറൽ പവർകട്ട് വീഡിയോ

> **Lead Summary:** സംസ്ഥാനത്ത് പവർകട്ടും അപ്രതീക്ഷിത വൈദ്യുതി തടസ്സവും ജനങ്ങളെ വലയ്ക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ബാലതാരം വൃദ്ധി വിശാലിന്റെ വൈറൽ വീഡിയോ. ‘കെഎസ്ഇബി’ എന്ന അടിക്കുറിപ്പോടെയാണ് വൃദ്ധി ഇൻസ്റ്റഗ്രാമിൽ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് പവർകട്ടും അപ്രതീക്ഷിത വൈദ്യുതി തടസ്സവും ജനങ്ങളെ വലയ്ക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ബാലതാരം വൃദ്ധി വിശാലിന്റെ വൈറൽ വീഡിയോ. ‘കെഎസ്ഇബി’ എന്ന അടിക്കുറിപ്പോടെയാണ് വൃദ്ധി ഇൻസ്റ്റഗ്രാമിൽ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

> "നമ്മുടെ സി.എം വി.ഡി. സതീശൻ സാറിനോടാണ് എനിക്കിന്ന് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുള്ളത്" എന്ന് വൃദ്ധി പറഞ്ഞുതുടങ്ങുമ്പോഴേക്കും ലൈറ്റ് പോവുകയും വീഡിയോഗ്രാഫി ഇരുട്ടിലാകുകയും ചെയ്യുന്നു. തുടർന്ന് "ഇനിയിപ്പോ എന്ത് പറയാനാ..." എന്ന് കുട്ടിത്തത്തോടെ ഇരുട്ടത്ത് ചോദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

[A post shared by Vriddhi Vishal (@_vriddhi_)](https://www.instagram.com/reel/DdHGL_BS33s/?utm_source=ig_embed&utm_campaign=loading)

> കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെ വളരെ ലളിതമായും എന്നാൽ രസകരമായും ചിത്രീകരിച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ഒട്ടനവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും ട്രോൾ കമന്റുകളുമായി എത്തുന്നത്. "പറഞ്ഞിട്ട് കാര്യമില്ല മോളെ... അനുഭവിക്കുക തന്നെ", "കൊച്ചു പിള്ളേര് വരെ എടുത്തിട്ട് എയറിൽ കേറ്റാൻ തുടങ്ങി" എന്നിങ്ങനെ പോകുന്നു കമന്റ് ബോക്സിലെ പ്രതികരണങ്ങൾ.

അതിനിടെ, സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ഒരേ സമയം പവർകട്ട് ഏർപ്പെടുത്താനും തടസ്സം വരുന്നതിന് ഒന്നര മണിക്കൂർ മുമ്പ് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വരുത്താനുമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

**English Summary:**

Child artist Vrdhi Vishal's humorous video highlighting Kerala's ongoing electricity crisis has gone viral on social media. Addressing Chief Minister V.D. Satheesan, the video cuts to darkness mid-sentence as the power goes out, leaving her to quip in the dark. The viral reel has resonated widely with netizens. Meanwhile, KSEB has announced measures to standardize power-cut schedules and notify consumers 1.5 hours in advance.

### Related Links & Sources
- [Original Story Source](https://moviemax.in/news/382152/vrdhi-vishal-viral-power-cut-video-kseb-kerala)