---
title: " ‘കുടുംബത്തോടൊപ്പം എന്നും ഉണ്ടാകും’; ഷൂട്ടിങ് സെറ്റിൽ വൈദ്യുതാഘാതത്തിൽ ടെക്‌നീഷ്യന്റെ മരണം, അനുശോചിച്ച് നിവിൻ പോളി "
english_title: " Technician Vishnu Dies Electric Shock On Shooting Set Nivin Pauly Pays Tribute"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382044/technician-vishnu-dies-electric-shock-shooting-set-nivin-pauly-tribute"
published_at: "2026-09-10T21:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2d5d7dad9b_technician-vishnu-dies-electric-shock-shooting-set-nivin-pauly-tribute.jpg"
keywords: ["Nivin Pauly", "Shooting Set Accident", "Technician Vishnu Death"]
---

#  ‘കുടുംബത്തോടൊപ്പം എന്നും ഉണ്ടാകും’; ഷൂട്ടിങ് സെറ്റിൽ വൈദ്യുതാഘാതത്തിൽ ടെക്‌നീഷ്യന്റെ മരണം, അനുശോചിച്ച് നിവിൻ പോളി 

> **Lead Summary:** **ഷൂ**ട്ടിങ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യൻ വിഷ്ണു കെ.ടിക്ക് ആദരാഞ്ജലി നേർന്ന് നടൻ നിവിൻ പോളി. എന്നും കുടുംബത്തോടൊപ്പമുണ്ടാവുമെന്ന് നിവിൻ സാമൂഹികമാധ്യമ പോസ്റ്റിൽ കുറിച്ചു.

## Article Content

**ഷൂ**ട്ടിങ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യൻ വിഷ്ണു കെ.ടിക്ക് ആദരാഞ്ജലി നേർന്ന് നടൻ നിവിൻ പോളി. എന്നും കുടുംബത്തോടൊപ്പമുണ്ടാവുമെന്ന് നിവിൻ സാമൂഹികമാധ്യമ പോസ്റ്റിൽ കുറിച്ചു.

ബുധനാഴ്ചയാണ് ആലുവ എടയാറിലെ ഷൂട്ടിങ് സെറ്റിലെ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ വിഷ്ണു മരിച്ചത്. തൃശ്ശൂർ കാഞ്ഞാണി വെള്ളേംതടത്ത് താമസിക്കുന്ന കാരയിൽ തിലകൻ- സരിത ദമ്പതിമാരുടെ മകനാണ് 33-കാരനായ വിഷ്ണു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.നിവിൻ പോളി നായകനായ സിനിമയ്ക്കായി എടയാർ കവലയ്ക്കു സമീപമുള്ള ഗോഡൗണിൽ സെറ്റിട്ടിരുന്നു. ബുധനാഴ്ചയാണ് ഇവിടെ ഷൂട്ടിങ് ആരംഭിച്ചത്.

ഇതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ ഏലൂർ ഇ.എസ്.ഐ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

**English Summary:**

Actor Nivin Pauly paid tribute to technician Vishnu K.T who died due to electric shock on shooting set, saying he will always be with family. Accident happened Wednesday at Edayar, Aluva. Vishnu, 33, son of Karayil Thilakan and Saritha from Kanjani Vellethadathe, Thrissur, got electrocuted at godown set erected near Edayar junction for Nivin Pauly starrer film. Shooting had just started on Wednesday. He was rushed to Eloor ESI hospital but died.

### Related Links & Sources
- [Original Story Source](https://moviemax.in/news/382044/technician-vishnu-dies-electric-shock-shooting-set-nivin-pauly-tribute)