---
title: "ഇപ്പോൾ കറണ്ട് എവിടെ? 'മന്ത്രിമാർക്ക് ഇൻവെർട്ടറും ജനറേറ്ററും ഉണ്ടല്ലോ, അവർക്കെന്ത് അറിയാൻ'; വൈദ്യുതി നിയന്ത്രണത്തെ വിമർശിച്ച് ഭാഗ്യലക്ഷ്മി "
english_title: "Bhagyalakshmi Slams Government Over Kerala Power Crisis KSEB News"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382008/bhagyalakshmi-slams-kerala-govt-over-power-crisis"
published_at: "2026-09-10T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa296f27e471_bhagyalakshmi-slams-kerala-govt-over-power-crisis.jpg"
keywords: ["Bhagyalakshmi", "Kerala Power Crisis", "KSEB Power Cut", "Sunny Joseph", "VD Satheesan"]
---

# ഇപ്പോൾ കറണ്ട് എവിടെ? 'മന്ത്രിമാർക്ക് ഇൻവെർട്ടറും ജനറേറ്ററും ഉണ്ടല്ലോ, അവർക്കെന്ത് അറിയാൻ'; വൈദ്യുതി നിയന്ത്രണത്തെ വിമർശിച്ച് ഭാഗ്യലക്ഷ്മി 

> **Lead Summary:** ** സംസ്ഥാനത്ത്** വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും തുടർച്ചയായ പവർകട്ടിലും സർക്കാരിനെയും കെഎസ്ഇബിയെയും രൂക്ഷമായി വിമർശിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ പ്രതിഷേധവും അമർഷവും പങ്കുവെച്ചത്.

## Article Content

** സംസ്ഥാനത്ത്** വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും തുടർച്ചയായ പവർകട്ടിലും സർക്കാരിനെയും കെഎസ്ഇബിയെയും രൂക്ഷമായി വിമർശിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ പ്രതിഷേധവും അമർഷവും പങ്കുവെച്ചത്.

> "മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ ദുരിതം ഒന്നും അറിയേണ്ടതില്ല" എന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതിനൊപ്പം 'കേരളം ഇരുട്ടിൽ' എന്നെഴുതിയ പോസ്റ്ററും അവർ പങ്കുവെച്ചിട്ടുണ്ട്. കടുത്ത പവർകട്ട് കാരണം ദുരിതത്തിലായ സാധാരണക്കാരുടെയും കുട്ടികളുടെയും വിഡിയോകളും ട്രോൾ റീലുകളും ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. മുൻപ് വൈദ്യുത നിരക്ക് വർധനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ നടത്തിയ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയുള്ള റീലുകളും ഇതിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രൂക്ഷമായ സാഹചര്യത്തിൽ സെപ്റ്റംബർ മാസം മുഴുവൻ നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോഡ് ഷെഡ്ഡിംഗ് ഉള്ള സമയം കെഎസ്ഇബി മുൻകൂട്ടി അറിയിക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ വീഴ്ചയ്‌ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ തുറന്നടി.

**English Summary:**

Dubbing artist and activist Bhagyalakshmi strongly criticized the Kerala government over the ongoing power crisis and unannounced power cuts. Taking to social media, she commented that ministers equipped with generators and inverters are indifferent to the struggles of common people. She shared various viral reels, including previous statements by Opposition Leader V.D. Satheesan regarding power tariff hikes, while protesting against the electricity board's restrictions.

### Related Links & Sources
- [Original Story Source](https://moviemax.in/news/382008/bhagyalakshmi-slams-kerala-govt-over-power-crisis)