---
title: "'പേര് പറഞ്ഞില്ല, പക്ഷെ കൊള്ളേണ്ടവർക്ക് കൊണ്ടു'; 'ഓസ്കാർ അഭിനയം തന്നെ ...!' രവി മോഹനെ പരിഹസിച്ച് മുൻഭാര്യ ആർതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി"
english_title: "Aarti Posts Instagram Story Mocking Jayam Ravi Mohan Divorce Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381999/aarti-instagram-story-jayram-ravi-mohan-divorce-controversy"
published_at: "2026-09-10T16:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa28e434d66f_aarti-instagram-story-jayram-ravi-mohan-divorce-controversy.jpg"
keywords: ["Aarti Ravi", "Kenishaa Francis", "Jayam Ravi Divorce", "Kollywood Gossip"]
---

# 'പേര് പറഞ്ഞില്ല, പക്ഷെ കൊള്ളേണ്ടവർക്ക് കൊണ്ടു'; 'ഓസ്കാർ അഭിനയം തന്നെ ...!' രവി മോഹനെ പരിഹസിച്ച് മുൻഭാര്യ ആർതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

> **Lead Summary:** ** തമിഴ്** നടൻ രവി മോഹനുമായി (ജയം രവി) പിരിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷ പരിഹാസവുമായി മുൻഭാര്യ ആർതി. രവി മോഹന്റെ പേര് നേരിട്ട് പരാമർശിക്കാതെ, അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ആർതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്നാണ് ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും വിലയിരുത്തൽ. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളായ സൂര്യ, അജിത്ത്, വിക്രം, കമൽ ഹാസൻ എന്നിവരെപ്പോലും തോൽപ്പിക്കുന്ന തരത്തിലാണ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരാൾ അഭിനയിച്ചതെന്നാണ് ആർതി കുറിച്ചത്.

## Article Content

** തമിഴ്** നടൻ രവി മോഹനുമായി (ജയം രവി) പിരിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷ പരിഹാസവുമായി മുൻഭാര്യ ആർതി. രവി മോഹന്റെ പേര് നേരിട്ട് പരാമർശിക്കാതെ, അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ആർതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്നാണ് ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും വിലയിരുത്തൽ. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളായ സൂര്യ, അജിത്ത്, വിക്രം, കമൽ ഹാസൻ എന്നിവരെപ്പോലും തോൽപ്പിക്കുന്ന തരത്തിലാണ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരാൾ അഭിനയിച്ചതെന്നാണ് ആർതി കുറിച്ചത്.

> "സൂര്യ, അജിത്ത്, വിക്രം, കമൽ ഇവരെയെല്ലാം മറികടക്കുന്ന തരത്തിലാണ് എന്റെ ജീവിതത്തിൽ വന്ന ഒരാൾ അഭിനയിച്ചത്. ആ അഭിനയത്തിന് ഓസ്‌കർ അവാർഡ് തന്നെ കൊടുക്കാം" - ആർതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. രവി മോഹനും പെൺസുഹൃത്ത് കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വൻ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആർതിയുടെ പോസ്റ്റ് എത്തിയത്.

2009-ലാണ് നിർമ്മാതാവ് സുജാത വിജയകുമാറിന്റെ മകളായ ആർതിയും രവി മോഹനും വിവാഹിതരായത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. കഴിഞ്ഞ വർഷം രവി മോഹൻ ഏകപക്ഷീയമായി വേർപിരിയൽ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ചെന്നൈ കുടുംബകോടതിയിൽ ആർതി ആവശ്യപ്പെട്ട 40 ലക്ഷം രൂപയുടെ ഇടക്കാല ജീവനാംശ ഹർജിയിൽ പ്രതിമാസം 3 ലക്ഷം രൂപ വീതം ആർതിക്ക് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ രവിയുടെ പ്രസ്താവനകൾ തനിക്കെതിരെ കടുത്ത സൈബർ ആക്രമണത്തിന് കാരണമായെന്ന് ആർതി ആരോപിക്കുന്നു. ഇതിനിടെ പുറത്തുവന്ന പുതിയ വീഡിയോയും ആർതിയുടെ പോസ്റ്റും കോളിവുഡിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

**English Summary:**

Aarti, the estranged wife of Tamil actor Ravi Mohan (Jayam Ravi), shared a satirical Instagram story without naming him, stating that someone who entered her life acted better than stalwarts like Kamal Haasan, Suriya, Ajith, and Vikram, and deserves an Oscar. This comes right after a viral video showing Ravi Mohan and his friend Kenishaa Francis smoking went viral on X (Twitter). The couple, who married in 2009 and have two sons, are currently involved in legal divorce proceedings.

### Related Links & Sources
- [Original Story Source](https://moviemax.in/news/381999/aarti-instagram-story-jayram-ravi-mohan-divorce-controversy)