---
title: "ഇതാണോ ജനാധിപത്യം, ഇത് ന്യായമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? സ്പോട്ട് എവിക്ഷനിൽ കണ്ണ് തള്ളി ഗായത്രി സുരേഷ്!"
english_title: "Bigg Boss Malayalam Season 8 Gayathri Suresh First Reaction After Unexpected Eviction"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381945/bigg-boss-season-8-gayathri-suresh-first-reaction-eviction-democracy-task"
published_at: "2026-09-10T12:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2524339119_bigg-boss-season-8-gayathri-suresh-first-reaction-eviction-democracy-task.jpg"
keywords: ["Bigg Boss Malayalam Season 8", "Gayathri Suresh Eviction", "Bigg Boss Spot Eviction", "Gayathri Suresh Reaction"]
---

# ഇതാണോ ജനാധിപത്യം, ഇത് ന്യായമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? സ്പോട്ട് എവിക്ഷനിൽ കണ്ണ് തള്ളി ഗായത്രി സുരേഷ്!

> **Lead Summary:** ** **ബിഗ് ബോസ് സീസൺ 8 ആരംഭിച്ച് അധികം വൈകാതെ തന്നെ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കാണ് വീട് സാക്ഷ്യം വഹിച്ചത്. ഷോ ആരംഭിച്ച് രണ്ടാമത്തെ ദിവസം തന്നെ സ്പോട്ട് എവിക്ഷനിലൂടെ പുറത്താകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് നടി ഗായത്രി സുരേഷ്.

## Article Content

** **ബിഗ് ബോസ് സീസൺ 8 ആരംഭിച്ച് അധികം വൈകാതെ തന്നെ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കാണ് വീട് സാക്ഷ്യം വഹിച്ചത്. ഷോ ആരംഭിച്ച് രണ്ടാമത്തെ ദിവസം തന്നെ സ്പോട്ട് എവിക്ഷനിലൂടെ പുറത്താകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് നടി ഗായത്രി സുരേഷ്.

> ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ പെട്ടെന്ന് പുറത്താകുന്നത് ഇതാദ്യമാണ്. സംഭവത്തിന് ശേഷം തന്റെ മനംതുറന്നുള്ള പ്രതികരണവുമായി ഗായത്രി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. "ഞാൻ ബിഗ് ബോസ് ഹൗസിൽ നിന്ന് എവിക്ട് ആയത് എല്ലാവരും അറിഞ്ഞുകാണുമല്ലോ. സത്യമാണ്. ആകെ ബ്ലാങ്ക് ആയിരുന്നു, അതുകൊണ്ടാണ് ഇത്രയും നേരം ഓൺലൈനിൽ വരാതിരുന്നത്," എന്ന് പറഞ്ഞു കൊണ്ടാണ് ഗായത്രി സംസാരിച്ചു തുടങ്ങിയത്.

> എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഇപ്പോഴും തനിക്ക് പൂർണ്ണമായി മനസ്സിലായിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. "ജനാധിപത്യം എന്ന ഒരു ടാസ്ക്കിലാണ് എന്നെ പുറത്താക്കിയത്. പക്ഷേ, ഇതാണോ ജനാധിപത്യം? ഇത് ന്യായമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?" എന്ന് ഗായത്രി ചോദിക്കുന്നു.

താൻ അത്രമാശം മോശമായ ഒരു മത്സരാർത്ഥിയായിരുന്നുവെന്ന് കരുതുന്നില്ല. പലരും റിനി ആൻ ജോർജ്, അഞ്ജലി എന്നിവരെയായിരുന്നു നോമിനേറ്റ് ചെയ്തിരുന്നത്. എന്നിട്ടും തന്നെത്തന്നെ പുറത്താക്കിയതിന് പിന്നിലെ കാരണം പിടികിട്ടിയില്ല. തുടക്കത്തിൽ ഇതൊരു പ്രാങ്ക് മാത്രമായിരിക്കും എന്നാണ് താൻ കരുതിയതെന്നും ഗായത്രി പറയുന്നു.

എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴും, വാതിലിനടുത്ത് എത്തും വരെയും ആരും വന്ന് ഇതൊരു തമാശയാണെന്ന് പറയുമെന്നാണ് അവർ പ്രതീക്ഷിച്ചത്. ബിഗ് ബോസ് വാതിൽ തുറക്കില്ല എന്ന് വരെ കരുതിയെങ്കിലും അപ്രതീക്ഷിതമായി അതൊക്കെ സംഭവിക്കുകയായിരുന്നു. ഇപ്പോഴും ആ ആഘാതത്തിൽ നിന്ന് മുക്തയാകാൻ സാധിച്ചിട്ടില്ലെന്നും, എങ്കിലും സംഭവിച്ചത് സത്യമാണെന്നും കൂട്ടിച്ചേർത്താണ് ഗായത്രി തന്റെ അനുഭവം പങ്കുവെച്ചത്.

English Summary:

Soon after Bigg Boss Season 8 started, Gayathri Suresh was unexpectedly evicted from the show. For the first time in Bigg Boss Malayalam history, a contestant was out through spot eviction on the second day of the show. Now Gayathri herself has come forward with direct reaction. She said she was blank and did not come online, still does not understand what happened, questioned if the 'democracy' task was fair, said she was not a bad contestant and many had nominated Rini Ann George and Anjali, thought it was a prank when told she was evicted, expected till reaching door that Bigg Boss would not open door, still not able to accept it.

### Related Links & Sources
- [Original Story Source](https://moviemax.in/news/381945/bigg-boss-season-8-gayathri-suresh-first-reaction-eviction-democracy-task)