---
title: "നിവിൻ പോളി സിനിമയുടെ ലൊക്കേഷനിൽ അപകടം; ചിത്രീകരണത്തിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം "
english_title: "Technician Dies Of Electric Shock At Nivin Pauly Movie Location In Edayar Ernakulam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381847/technician-dies-electric-shock-nivin-pauly-movie-set-edayar-ernakulam"
published_at: "2026-09-09T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa139fed7fb8_technician-dies-electric-shock-nivin-pauly-movie-set-edayar-ernakulam.jpg"
keywords: ["Shock Death", "Nivin Pauly Movie Shooting Accident", "Technician Death"]
---

# നിവിൻ പോളി സിനിമയുടെ ലൊക്കേഷനിൽ അപകടം; ചിത്രീകരണത്തിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം 

> **Lead Summary:** ** എറണാകുളം** എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ടെക്നീഷ്യന് ദാരുണാന്ത്യം. തൃശ്ശൂർ സ്വദേശിയായ വിഷ്ണുവാണ് ലൈറ്റിങ് ജോലികൾക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്. പ്രമുഖ നടൻ നിവിൻ പോളി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ദാരുണമായ സംഭവം നടന്നത്.

## Article Content

** എറണാകുളം** എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ടെക്നീഷ്യന് ദാരുണാന്ത്യം. തൃശ്ശൂർ സ്വദേശിയായ വിഷ്ണുവാണ് ലൈറ്റിങ് ജോലികൾക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്. പ്രമുഖ നടൻ നിവിൻ പോളി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ദാരുണമായ സംഭവം നടന്നത്.

എടയാറിലെ ലൊക്കേഷനിൽ ചിത്രീകരണത്തിന്റെ ആദ്യ ദിനമായിരുന്നു ബുധനാഴ്ച. ജോലികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിഷ്ണുവിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് സ്ഥലത്ത് ഷൂട്ടിങ് തൽക്കാലത്തേക്ക് നിർത്തിവെച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A technician was electrocuted to death on the film set of an upcoming Nivin Pauly movie at Edayar in Ernakulam. The deceased has been identified as Vishnu, a native of Thrissur. The tragic incident occurred on Wednesday, which was the first day of the shoot at the Edayar location. Although Vishnu was rushed to a nearby hospital immediately after the incident, he could not be saved. Police have initiated an investigation into the accident.

### Related Links & Sources
- [Original Story Source](https://moviemax.in/news/381847/technician-dies-electric-shock-nivin-pauly-movie-set-edayar-ernakulam)