---
title: "കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചു; പ്രഭാസിനെതിരെ പിഴ ചുമത്തി പൊലീസ് "
english_title: "Black film pasted on car glass; Police fined Prabhas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38182/black-film-pasted-on-car-glass-police-fined-prabhas"
published_at: "2022-04-18T21:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d8e9281adc_prabhas.jpg"
keywords: []
---

# കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചു; പ്രഭാസിനെതിരെ പിഴ ചുമത്തി പൊലീസ് 

> **Lead Summary:** **കാ**റിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചതിന് തെന്നിന്ത്യന്‍ താരം പ്രഭാസിനെതിരെ പൊലീസ് പിഴ ചുമത്തി. ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പ്രഭാസില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസാണ് പിഴ ഈടാക്കിയത്.

## Article Content

**കാ**റിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചതിന് തെന്നിന്ത്യന്‍ താരം പ്രഭാസിനെതിരെ പൊലീസ് പിഴ ചുമത്തി. ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പ്രഭാസില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസാണ് പിഴ ഈടാക്കിയത്.

കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്ബര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പ്രഭാസിനെതിരെ പിഴ ഈടാക്കിയത്. സംഭവസമയം പ്രഭാസ് കാറില്‍ ഉണ്ടായിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂബിലി ഹില്‍സിന് സമീപത്താണ് സംഭവം നടന്നത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നു.

പിഴയായി 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. ഇതിന് മുമ്ബ് നടന്‍ നാഗ ചൈതന്യയ്ക്കും സമാനമായ രീതിയില്‍ പിഴയടക്കേണ്ടി വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38182/black-film-pasted-on-car-glass-police-fined-prabhas)