---
title: "ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു; യുവതാരത്തെ കുടുക്കി പൊലീസ്"
english_title: "Rode the bike without wearing a helmet; Police nab youth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38173/rode-the-bike-without-wearing-a-helmet-police-nab-youth"
published_at: "2022-04-18T20:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d7b3d6d15b_varun.jpg"
keywords: []
---

# ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു; യുവതാരത്തെ കുടുക്കി പൊലീസ്

> **Lead Summary:** **ഹെ**ല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച യുവതാരത്തെ കുടുക്കി പൊലീസ്. കാൺപൂരിലെ തെരുവുകളിൽ ഹെൽമറ്റില്ലാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചതിന് നടൻ വരുൺ ധവാന് കാൺപൂർ പോലീസ് ചലാൻ അയച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

## Article Content

**ഹെ**ല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച യുവതാരത്തെ കുടുക്കി പൊലീസ്. കാൺപൂരിലെ തെരുവുകളിൽ ഹെൽമറ്റില്ലാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചതിന് നടൻ വരുൺ ധവാന് കാൺപൂർ പോലീസ് ചലാൻ അയച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തർപ്രദേശിലെ റോഡുകളിൽ വരുൺ ധവാൻ മോട്ടോർസൈക്കിൾ ഓടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. പുതിയ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഇവിടെ എത്തിയതായിരുന്നു താരം. റോയൽ എൻഫീൽഡ് മെറ്റിയോർ ആണ് സംഭവ സമയത്ത് വരുണ്‍ ധവാന്‍ ഓടിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെൽമെറ്റ് ധരിക്കാതെയാണ് നടൻ വാഹനം ഓടിച്ചതെന്ന് കാൺപൂർ ഡിസിപി ട്രാഫിക് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാൽ പോലീസ് നിയമപ്രകാരം താരത്തിനെതിരെ ചലാൻ പുറപ്പെടുവിച്ചു.

വരുൺ ഓടിച്ചിരുന്ന മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ പ്ലേറ്റും തകരാറിലായതിനാൽ മാർഗനിർദേശങ്ങൾ ലംഘിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ട്. നിലവിൽ വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാർ കണ്ടെത്തിയാൽ മറ്റൊരു ചലാൻ കൂടി നൽകുമെന്നും പോലീസ് അറിയിച്ചതായും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ട്രാഫിക്ക് നിയമലംഘന കുറ്റത്തിന് വരുൺ ധവാൻ കുടുങ്ങുന്നത് ഇതാദ്യമല്ല. നേരത്തെയും നിരവധി തവണ ഇതേ കുറ്റത്തിന് താരം വാർത്തകളിൽ നിറഞ്ഞിരുന്നു. കുറച്ചുകാലം മുമ്പ് മുംബൈയിൽ വെച്ച് കാറില്‍ തൂങ്ങിക്കിടന്ന് ആരാധകനൊപ്പം ഒരു ചിത്രം പകർത്തിയതിന് മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തിന് ചലാൻ നൽകിയിരുന്നു.

ഒരു ട്രാഫിക് സിഗ്നൽ വച്ച് ആരാധകനൊപ്പം സെൽഫി ക്ലിക്കുചെയ്യാൻ വരുൺ ധവാൻ തന്റെ ഔഡി ക്യൂ 7-ൽ തൂങ്ങിക്കിടക്കുകയായിരുന്നു. ആരാധകനൊപ്പം ചിത്രമെടുക്കുന്ന ഈ ചിത്രം വൈറലായതോടെ പോലീസ് ചലാൻ പുറപ്പെടുവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38173/rode-the-bike-without-wearing-a-helmet-police-nab-youth)