---
title: "ഗുരുവായൂർ നടയിലെ വിവാഹത്തിന് മുൻപേ രഹസ്യമായി താലികെട്ട്; ഞെട്ടിക്കുന്ന സർപ്രൈസുമായി അനുമോൾ!"
english_title: "Anumol Anukutty Marriage Surprise Video Chennai Temple Wedding Before Guruvayur"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381697/anumol-anukutty-marriage-surprise-video-chennai-wedding-bhuvanesh-guruvayur-"
published_at: "2026-09-08T16:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fe99017da8_anumol-anukutty-marriage-surprise-video-chennai-wedding-bhuvanesh-guruvayur-.jpg"
keywords: ["Anumol Anukutty Marriage", "Anumol Bhuvanesh Marriage", "Anumol Surprise Video"]
---

# ഗുരുവായൂർ നടയിലെ വിവാഹത്തിന് മുൻപേ രഹസ്യമായി താലികെട്ട്; ഞെട്ടിക്കുന്ന സർപ്രൈസുമായി അനുമോൾ!

> **Lead Summary:** ** **മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ അനുമോൾ അഥവാ അനുക്കുട്ടി തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു. ടെലിവിഷൻ പരമ്പരകളിലൂടെയും 'സ്റ്റാർ മാജിക്' എന്ന ഷോയിലൂടെയും ശ്രദ്ധേയയായ താരം ബിഗ് ബോസ് കപ്പ് നേടിയതോടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്.

## Article Content

** **മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ അനുമോൾ അഥവാ അനുക്കുട്ടി തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു. ടെലിവിഷൻ പരമ്പരകളിലൂടെയും 'സ്റ്റാർ മാജിക്' എന്ന ഷോയിലൂടെയും ശ്രദ്ധേയയായ താരം ബിഗ് ബോസ് കപ്പ് നേടിയതോടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്.

തമിഴ്‌നാട് സ്വദേശിയായ ഭുവനേഷുമായാണ് അനുമോളുടെ വിവാഹം കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിനു മുൻപ് ചെന്നൈയിൽ വെച്ച് തങ്ങൾ വിവാഹിതരായ വിവരമാണ് അനുമോൾ പുതിയ സർപ്രൈസ് വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ജൂൺ 7-ന് രാവിലെ ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഈ വിവാഹം നടന്നത്. ചെന്നൈയിലേക്ക് പോകുന്നതിന്റെയും വിവാഹത്തിന്റെയും ദൃശ്യങ്ങൾ താരം വ്‌ളോഗിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇരുപതുകളുടെയും കുടുംബാംഗങ്ങൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.

''ഇന്നത്തെ വ്‌ളോഗ് എനിക്ക് വളരെ സ്‌പെഷൽ ആണ്, എന്നെ സ്‌നേഹിക്കുന്ന നിങ്ങൾക്കും ഇതൊരു പ്രത്യേകതയുള്ള വീഡിയോ ആയിരിക്കും. നിങ്ങൾ ഈ വിഡിയോ കാണുമ്പോൾ എന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ടാകും. ഞാനും കുടുംബവും ഒരു പ്രത്യേക യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്; അതെ, എന്റെ വിവാഹം തന്നെയാണ്.

എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളിൽ നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും അനുഗ്രഹവും ഒപ്പമുണ്ടാകണം'', എന്നാണ് വീഡിയോയുടെ തുടക്കത്തിൽ അനുമോൾ വ്യക്തമാക്കുന്നത്. വലിയൊരു സർപ്രൈസ് വ്‌ളോഗിലൂടെ പുറത്തുവിടുമെന്ന് താരം മുൻപ് അറിയിച്ചിരുന്നു.

English Summary:

Anumol popularly called Anukutty by fans is one of favourite stars of mini screen audience. Anumol noticed through television serials later became famous through Star Magic television show. Her fame doubled after winning Bigg Boss cup. Other day was Anumol's marriage with Tamil Nadu native Bhuvanesh. Only close friends and relatives attended her Thalikettu ceremony and pre wedding functions. Anumol has now released as surprise video something happened before ceremony held at Guruvayur. Anu revealed that they got married in Chennai itself before ceremony held at Guruvayur. Marriage took place morning June 7 at temple in Chennai. Anumol shared visuals of going to Chennai and marriage. Only family members of Anu and Bhuvanesh attended this wedding.

### Related Links & Sources
- [Original Story Source](https://moviemax.in/news/381697/anumol-anukutty-marriage-surprise-video-chennai-wedding-bhuvanesh-guruvayur-)