---
title: "തീയേറ്ററുകൾ ഇളകിമറിയും...! മമ്മൂട്ടി - നിതീഷ് സഹദേവ് ചിത്രം 'മേള'യുടെ കിടിലൻ ഫസ്റ്റ് ലുക്ക് പുറത്ത്"
english_title: "Mammootty Mela Title First Look Revealed Nithish Sahadev Mass Entertainer 2027 Release Wayfarer Films"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381458/mammootty-mela-title-first-look-nithish-sahadev-mammootty-company-biggest-film"
published_at: "2026-09-07T11:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e4f86b4aaf_mammootty-mela-title-first-look-nithish-sahadev-mammootty-company-biggest-film.jpg"
keywords: ["Mammootty Mela", "Nithish Sahadev Movie", "Mammootty Company 9th Film"]
---

# തീയേറ്ററുകൾ ഇളകിമറിയും...! മമ്മൂട്ടി - നിതീഷ് സഹദേവ് ചിത്രം 'മേള'യുടെ കിടിലൻ ഫസ്റ്റ് ലുക്ക് പുറത്ത്

> **Lead Summary:** ** **സംവിധായകൻ നിതീഷ് സഹദേവ് മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'മേള' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഫൈറ്റ് സീൻ കഴിഞ്ഞിരിക്കുന്ന തരത്തിലുള്ള ലുക്കിലുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.

## Article Content

** **സംവിധായകൻ നിതീഷ് സഹദേവ് മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'മേള' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഫൈറ്റ് സീൻ കഴിഞ്ഞിരിക്കുന്ന തരത്തിലുള്ള ലുക്കിലുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.

മമ്മൂട്ടിയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. കൂടാതെ, മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രം കൂടിയാണിത്.

പക്കാ മാസ് എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം 2027-ൽ തിയേറ്ററുകളിൽ എത്തും.

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നത്. ജൂലൈ അവസാനം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഗംഭീര മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയും മാസും ഒരേപോലെ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാ കാൻവാസ് ചിത്രമായിട്ടാണ് ഇത് എത്തുന്നത്.

മമ്മൂട്ടിക്കൊപ്പം വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. 'ഫാലിമി' എന്ന സൂപ്പർ ഹിറ്റിലൂടെ അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ്, തമിഴിൽ 'തലൈവർ തമ്പി തലൈമയിൽ' എന്ന സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് സിനിമാലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

വിജയകരമായ നിരവധി ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ചിത്രങ്ങൾക്ക് ശേഷം എത്തുന്ന 'മേള' വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് നിർവഹിക്കുന്നത്.

English Summary:

Title and first look of Mammootty film directed by Nithish Sahadev revealed as Mela on Mammootty's 75th birthday. Poster shows Mammootty in post-fight look. Ninth production of Mammootty Company and biggest film in banner's history. Mass entertainer written by Nithish Sahadev and Anuraj O B, cinematography Jimshi Khalid, shooting ongoing since late July. Mega canvas film blending action, comedy, mass with ensemble cast. After Falimy debut and Tamil hit Thalaivar Thambi Thalaimai, Nithish returns to Malayalam. After Kalamkaval blockbuster, high expectations. Kerala distribution by Dulquer Salmaan's Wayfarer Films, theatrical release in 2027.

### Related Links & Sources
- [Original Story Source](https://moviemax.in/news/381458/mammootty-mela-title-first-look-nithish-sahadev-mammootty-company-biggest-film)