---
title: "'മോളേ നിനക്ക് ഭ്രാന്ത് ആണോ... ? തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിട്ടു ആണ് ആരാന്റെ മെക്കിട്ടു കേറുന്നെ'; ധന്യ എസ്. രാജേഷിന് മറുപടിയുമായി ശീതൾ ശ്യാം"
english_title: "Sheethal Shyam Replies To Dhanya S Rajesh Threat Allegations Social Media Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381356/sheethal-shyam-replies-to-dhanya-s-rajesh-allegations-social-media-controversy"
published_at: "2026-09-06T13:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d22a236067_sheethal-shyam-replies-to-dhanya-s-rajesh-allegations-social-media-controversy.jpg"
keywords: ["Sheethal Shyam", "Dhanya S Rajesh", "Kerala Cyber Crime", "Threat Allegations"]
---

# 'മോളേ നിനക്ക് ഭ്രാന്ത് ആണോ... ? തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിട്ടു ആണ് ആരാന്റെ മെക്കിട്ടു കേറുന്നെ'; ധന്യ എസ്. രാജേഷിന് മറുപടിയുമായി ശീതൾ ശ്യാം

> **Lead Summary:** ** തന്റെ **കുഞ്ഞിനെ കൊല്ലുമെന്നും ഗർഭം കലക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന ധന്യ എസ്. രാജേഷിന്റെ ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ട്രാൻസ് വുമൺ ശീതൾ ശ്യാം. ധന്യ ഡ്രഗ് ടെസ്റ്റിന് പകരം നല്ലൊരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ ആണ് കാണേണ്ടതെന്ന് ശീതൾ ശ്യാം സോഷ്യൽ മീഡിയയിൽ കുറിച്ചു.

## Article Content

** തന്റെ **കുഞ്ഞിനെ കൊല്ലുമെന്നും ഗർഭം കലക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന ധന്യ എസ്. രാജേഷിന്റെ ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ട്രാൻസ് വുമൺ ശീതൾ ശ്യാം. ധന്യ ഡ്രഗ് ടെസ്റ്റിന് പകരം നല്ലൊരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ ആണ് കാണേണ്ടതെന്ന് ശീതൾ ശ്യാം സോഷ്യൽ മീഡിയയിൽ കുറിച്ചു.

മുൻപ് നാട്ടിലേക്ക് വരാൻ വെല്ലുവിളിച്ച ധന്യ ഇപ്പോൾ സ്വന്തം കുഞ്ഞിനെ വരെ റീച്ചിനായി ഉപയോഗിക്കുകയാണെന്നും ശീതൾ ആരോപിച്ചു. ഗർഭകാലത്ത് ജോലി ചെയ്യുന്നത് നല്ലതാണെന്നും തങ്ങളെ ശപിച്ചിട്ട് കാര്യമില്ലെന്നും, ജീവിതത്തിൽ ചോദ്യങ്ങൾ മാത്രം നേരിട്ട് കണ്ണീർ വറ്റിപ്പോയവരാണ് തങ്ങളെന്നും ശീതൾ ശ്യാം കൂട്ടിച്ചേർത്തു.

ആദ്യം വെല്ലുവിളി നടത്തി. പിന്നെ നാട്ടിൽ വരാൻ വെല്ലുവിളി. കാസർകോടുകാരെ കൂട്ട് പിടിച്ചു. ഇപ്പോ സ്വന്തം കുഞ്ഞിനെ വരെ റീച്ചിന് വേണ്ടി ഇട്ട് കൊടുക്കുന്നു. ശരിക്കും നിനക്ക് ഭ്രാന്താണോ മോളേ നിനക്ക് ഭ്രാന്ത് ആണോ. ശരിക്കും വിഷമം തോന്നി കരയുന്ന കണ്ടപ്പോ ആർക്കു? അച്ഛന്റെ മില്ലിൽ ജോലിക്ക് നീ നിക്ക് ഗർഭകാലത്തു മേലങ്ങുന്നത് നല്ലതാ. തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിട്ടു ആണ് ആരാന്റെ മെക്കിട്ടു കേറുന്നെ.

നീ ഡ്രഗ് ടെസ്റ്റ്‌ അല്ല ചെയ്യേണ്ടത് നല്ല സൈകോളജിസ്റ്റ്, സൈക്യർട്ടിസ്റ്റ് എന്നിവരെ കാണുക ഞങ്ങളെ ശപിക്കാൻ നിന്നിട്ടു കാര്യം ഇല്ല. ഞങ്ങളുടെ കണ്ണീർ എപ്പോഴേ വറ്റി ഈ ലോകം എന്നും ചോദ്യം ചോദിച്ചു ഞങ്ങളുടെ ജീവിതങ്ങൾ ജീവിക്കാൻ മറന്നുപോയി-ശീതൾ ശ്യാമിന്റെ സോഷ്യൽ മീഡിയ പോസ്റ്റിങ്ങനെ.

ഞാൻ ​ഗർഭിണിയായി വളരെ ഹാപ്പിയായ സമയങ്ങളിലൂടെ കടന്ന് പോകുന്ന വ്യക്തിയാണ് ഞാൻ. ഈ വ്യക്തിയെ എനിക്കറിയുക പോലുമില്ല. അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീയാണ് ഞാൻ. എന്റെ കുഞ്ഞിനെ കൊല്ലുമെന്നും എന്റെ ​ഗർഭം കലക്കുമെന്നും പറഞ്ഞയാളെ ഞാൻ ബഹുമാനിക്കണോ. എന്നിട്ട് എത്ര സ്ത്രീകൾ അതിനെ എതിർത്തു. സ്ത്രീകൾ പോട്ടെ, റിയാക്ഷൻ വീഡിയോസ് ചെയ്യുന്ന എത്ര പേരുണ്ട്. പേടിയാണോ നിങ്ങൾക്ക്.

എന്റെ കുഞ്ഞിനെ കൊല്ലണമെന്ന് പറയുന്ന നിങ്ങളാണോ സ്ത്രീയാകാൻ നടക്കുന്നത്. നിങ്ങൾക്കൊന്നും ​ഗർഭപാത്രം ദെെവം തരാത്തത് അറിഞ്ഞിട്ടാണ്. ഒരു ട്രാൻസ് ജെൻഡറായ ആൾ പോലും ഇതിനെതിരെ സംസാരിച്ചില്ല. സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതിനോ ​സെക്സ് വർക്കിനെ എതിർത്തതിനുമാണോ ഞാനിതൊക്കെ കേൾക്കേണ്ടി വന്നത്. ഇത് കാണുന്ന ഓരോ സ്ത്രീകളോടും ഓരോ അമ്മമാരോടുമാണ്. ഒരു ട്രാൻസ്ജെൻഡറിനും നിങ്ങളുടെ കുട്ടികളെ തൊടാൻ കൊടുക്കരുത്. എന്നെക്കൊണ്ട് നിങ്ങളിത് പറയിപ്പിച്ചതാണ്. എന്റെ പേറെടുക്കുമെന്ന് പറഞ്ഞു. ഒരു ചെറ്റകൾക്കും ഇതിനെതിരെ പ്രതികരിക്കേണ്ടേയെന്നും ധന്യ രാജേഷ് കരഞ്ഞ് കൊണ്ട് പറഞ്ഞു.

സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതിനും സെക്‌സ് വർക്കിനെ എതിർത്തതിനുമാണോ തനിക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും, ഒരു ട്രാൻസ്‌ജെൻഡറിനും കുട്ടികളെ തൊടാൻ കൊടുക്കരുതെന്നും ധന്യ വീഡിയോയിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ധന്യയുടെ ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി ശീതൾ ശ്യാം രംഗത്തുവന്നത്. വിഷയത്തിൽ ഇരുവിഭാഗവും തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

**English Summary:**

Trans woman Sheethal Shyam responded strongly to allegations made by Dhanya S. Rajesh, who claimed she received threats to harm her unborn child. Rejecting the claims, Sheethal stated that Dhanya is exploiting her pregnancy for social media reach and suggested she consult a psychologist rather than demanding a drug test. Earlier, Dhanya broke down in a video alleging that her pregnancy was being targeted due to her stance against sex work and support for women's rights. The exchange has sparked an intense debate across social media platforms.

### Related Links & Sources
- [Original Story Source](https://moviemax.in/news/381356/sheethal-shyam-replies-to-dhanya-s-rajesh-allegations-social-media-controversy)