---
title: "'ആരാണ് ശബ്ദം നൽകിയതെന്ന് അവർക്ക് അറിയുകയേയില്ല, പേര് പറയരുത്, വിഷയം ഡൈവേര്‍ട്ട് ചെയ്യണം'- ഉർവശിയുടെ മറുപടിയെ വിമർശിച്ച് ഭാഗ്യലക്ഷ്മി"
english_title: "Bhagyalakshmi Criticizes Urvashi Over Dubbing Artist Comment Praises Vismaya Mohanlal Asha Movie Interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381244/bhagyalakshmi-criticizes-urvashi-dubbing-artist-issue-praises-vismaya-mohanlal-thudakkam-movie-"
published_at: "2026-09-05T16:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bf729370d9_bhagyalakshmi-criticizes-urvashi-dubbing-artist-issue-praises-vismaya-mohanlal-thudakkam-movie.jpg"
keywords: ["Bhagyalakshmi Urvashi Controversy", "Dubbing Artist Issue Malayalam Cinema", "Asha Movie Promotion", "Urvashi"]
---

# 'ആരാണ് ശബ്ദം നൽകിയതെന്ന് അവർക്ക് അറിയുകയേയില്ല, പേര് പറയരുത്, വിഷയം ഡൈവേര്‍ട്ട് ചെയ്യണം'- ഉർവശിയുടെ മറുപടിയെ വിമർശിച്ച് ഭാഗ്യലക്ഷ്മി

> **Lead Summary:** ** **മലയാള സിനിമയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, ഡബ്ബിംഗ് രംഗത്തെ അവഗണനക്കെതിരെ വീണ്ടും ശക്തമായ നിലപാടുമായി രംഗത്ത്. പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, തന്റെ സിനിമകളിലെ ശബ്ദദാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ നടി ഉർവശിയുടെ പ്രവൃത്തിയെ അവർ രൂക്ഷമായി വിമർശിച്ചു.

## Article Content

** **മലയാള സിനിമയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, ഡബ്ബിംഗ് രംഗത്തെ അവഗണനക്കെതിരെ വീണ്ടും ശക്തമായ നിലപാടുമായി രംഗത്ത്. പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, തന്റെ സിനിമകളിലെ ശബ്ദദാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ നടി ഉർവശിയുടെ പ്രവൃത്തിയെ അവർ രൂക്ഷമായി വിമർശിച്ചു.

ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ സംഭാവനകളെ പല പ്രമുഖ നടികളും അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആക്ഷേപം. തന്റെ സിനിമകളിൽ ശബ്ദം നൽകിയവരെക്കുറിച്ചുള്ള ചോദ്യങ്ങൾ വരുമ്പോൾ പലരും ബോധപൂർവ്വം വിഷയം മാറ്റുകയാണെന്ന് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു.

> "ഈ സിനിമയിലൊന്നും ആരാണ് ശബ്ദം നൽകിയതെന്ന് അവർക്ക് അറിയുകയേയില്ല, പാവം അല്ലേ… പേര് പറയരുത്. വിഷയം ഡൈവേര്‍ട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം," എന്നാണ് അവർ തുറന്നടിച്ചത്. എന്നാൽ ഇതിന് വിപരീതമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ കാണിച്ച മാതൃകയെ ഭാഗ്യലക്ഷ്മി എടുത്തുപറയുകയും അഭിനന്ദിക്കുകയും ചെയ്തു.

തന്റെ ആദ്യ ചിത്രമായ 'തുടക്ക'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, തനിക്ക് വേണ്ടി ശബ്ദം നൽകിയ ആദിത്യ ലക്ഷ്മിയുടെ പേര് വിസ്മയ എടുത്തുപറഞ്ഞിരുന്നു. ഒരു കഥാപാത്രത്തിന്റെ പകുതി താനും മറുപകുതി ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണെന്ന വിസ്മയയുടെ തിരിച്ചറിവിനെ ഭാഗ്യലക്ഷ്മി പ്രശംസിച്ചു.

ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ നേരിടുന്ന അവഗണനയ്‌ക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും തന്റെ ഈ നിലപാട് ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തുറന്നുപറയുമെന്നും വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് അവസാനിക്കുന്നത്.

English Summary:

Famous Malayalam dubbing artist Bhagyalakshmi, who has dubbed for over 258 actresses and more than 3000 characters, has criticized actress Urvashi for avoiding questions about dubbing artists during promotion interview of her new film Asha. When anchor mentioned dubbing, Urvashi diverted topic without mentioning artist name. Bhagyalakshmi posted on social media saying she respects Mohanlal's daughter Vismaya who voluntarily mentioned dubbing artist Adithya Lakshmi's name during Thudakkam promotion, saying character is half her and half dubbing artist, even though no one asked about dubbing.

### Related Links & Sources
- [Original Story Source](https://moviemax.in/news/381244/bhagyalakshmi-criticizes-urvashi-dubbing-artist-issue-praises-vismaya-mohanlal-thudakkam-movie-)