---
title: "രഹസ്യങ്ങളുടെ ചുരുളഴിക്കാൻ....സിഐ ആന്റോ ഈപ്പനായി സൈജു കുറുപ്പ്; ‘ആരം’ ടീസർ എത്തി, റിലീസ് സെപ്റ്റംബർ 25ന്"
english_title: "Saiju Kurup Starrer Aaram Teaser Released; Crime Thriller to Hit Theatres on September 25"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381176/saiju-kurup-aaram-teaser-release-september-25"
published_at: "2026-09-05T08:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b8b1b0a989_saiju-kurup-aaram-teaser-release-september-25.jpg"
keywords: ["Saiju Kurup", "Aaram", "Aaram Teaser", "Malayalam Cinema", "Crime Thriller", "Rajeesh Parameswaran"]
---

# രഹസ്യങ്ങളുടെ ചുരുളഴിക്കാൻ....സിഐ ആന്റോ ഈപ്പനായി സൈജു കുറുപ്പ്; ‘ആരം’ ടീസർ എത്തി, റിലീസ് സെപ്റ്റംബർ 25ന്

> **Lead Summary:** **സൈ**ജു കുറുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ആരത്തിന്റെ ടീസർ പുറത്ത്. ക്രൈം ത്രില്ലർ വിഭാ​ഗത്തിലൊരുങ്ങുന്ന ചിത്രം സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും.

## Article Content

**സൈ**ജു കുറുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ആരത്തിന്റെ ടീസർ പുറത്ത്. ക്രൈം ത്രില്ലർ വിഭാ​ഗത്തിലൊരുങ്ങുന്ന ചിത്രം സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും.

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രജീഷ് പരമേശ്വരനാണ്. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ.

സിഐ ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ യു, ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം എൻ , അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

**English Summary: **

The teaser of Saiju Kurup’s upcoming Malayalam crime thriller Aaram has been released. Directed by Rajeesh Parameswaran and scripted by Vishnu Ramachandran, the film features Saiju Kurup as CI Anto Eapen. Produced by Dr. Junaise Babu Good Hope under Good Hope Production and Distribution, Aaram is scheduled to release in theatres on September 25. The film also stars Askar Ali, Siddique, Anju Kurian, Sudheesh, Unni Lalu, Ajith Koshi, Manoj K U, Shaheen Siddique, Meera Vasudev and several others.

### Related Links & Sources
- [Original Story Source](https://moviemax.in/news/381176/saiju-kurup-aaram-teaser-release-september-25)