---
title: "നടി മമിത ബൈജു ആശുപത്രിയിൽ, കടുത്ത പനിയും ശരീരവേദനയും; ഓസ്ട്രേലിയൻ സന്ദർശനം മാറ്റിവെച്ചു"
english_title: " Actress Mamitha Baiju Hospitalized Due To Fever Cancels Australia Visit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/380702/actress-mamitha-baiju-hospitalized-fever-cancels-australia-visit"
published_at: "2026-09-01T14:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9699f176c4e_actress-mamitha-baiju-hospitalized-fever-cancels-australia-visit.jpg"
keywords: ["Mamitha Baiju", "Mamitha Hospitalized", "Clyde Malayali", "Onam Celebration"]
---

# നടി മമിത ബൈജു ആശുപത്രിയിൽ, കടുത്ത പനിയും ശരീരവേദനയും; ഓസ്ട്രേലിയൻ സന്ദർശനം മാറ്റിവെച്ചു

> **Lead Summary:** ** ക**ടുത്ത പനിയും ശരീരവേദനയും കാരണം നടി മമിത ബൈജു ആശുപത്രിയിൽ. ഇതിനെ തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനം അവർ നിർത്തിവെച്ചു. ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായിട്ടാണ് മമിത പങ്കെടുക്കേണ്ടിയിരുന്നത്. വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അവർ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

## Article Content

** ക**ടുത്ത പനിയും ശരീരവേദനയും കാരണം നടി മമിത ബൈജു ആശുപത്രിയിൽ. ഇതിനെ തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനം അവർ നിർത്തിവെച്ചു. ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായിട്ടാണ് മമിത പങ്കെടുക്കേണ്ടിയിരുന്നത്. വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അവർ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

> വീഡിയോയിൽ മമിത പറഞ്ഞത് ഇങ്ങനെ: "നിർഭാഗ്യവശാൽ, നമ്മൾ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാൻ സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണ്.

> കൂടാതെ ശരീര വേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നാണ് അവർ പറയുന്നത്. ""എനിക്ക് വേറെ നിവൃത്തിയില്ലാതായിപ്പോയി, അല്ലായിരുന്നെങ്കിൽ എന്തായാലും വന്നേനെ. എനിക്കിത് വലിയ നഷ്ടം തന്നെയാണ്. ഈ കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നു,'' എന്നും മമിത വീഡിയോയിൽ പറഞ്ഞു.

അതേസമയം മമിത ബൈജു നായികയായെത്തിയ ഗിരീഷ് എ.ഡി-നിവിൻ പോളി ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' പ്രദർശനവിജയം നേടി മുന്നേറുകയാണ്. ആഷ്ലി എന്ന കഥാപാത്രമായാണ് മമിത ചിത്രത്തിലെത്തിയത്. ആറു ദിവസം കൊണ്ടാണ് ചിത്രം 100 കോടി കളക്ഷൻ നേടിയത്. സെപ്റ്റംബർ നാലിന് പുറത്തിറങ്ങുന്ന തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

**English Summary**

Actress Mamitha Baiju has been hospitalized due to severe fever and body pain, forcing her to cancel her Australia visit scheduled for this week. She was to be the chief guest at the Onam celebration organized by Clyde Malayali Association. In a video released by the association, she said doctors advised complete rest and not to travel due to body pain, allergy and asthmatic condition. She apologized and expressed hope to meet another time. Meanwhile, her film 'Bethlehem Kudumba Unit' with Nivin Pauly directed by Girish AD has crossed 100 crores in six days. Its Tamil and Telugu trailers were released.

### Related Links & Sources
- [Original Story Source](https://moviemax.in/news/380702/actress-mamitha-baiju-hospitalized-fever-cancels-australia-visit)