---
title: "നടൻ ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്"
english_title: " Actor Tovino Thomas Fake Email Scam Alert Not My Email ID"
publisher: "moviemax.in"
canonical_url: "https://moviemax.in/news/380583/actor-tovino-thomas-fake-email-scam-warning"
published_at: "2026-08-31T17:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a956a7e57500_actor-tovino-thomas-fake-email-scam-warning.jpg"
keywords: ["Tovino Thomas", "Fake Email Scam", "Tovino Thomas Email Fraud", "Cyber Fraud"]
---

# നടൻ ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

> **Lead Summary:** തന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശങ്ങൾ പലർക്കും ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ട് നടൻ ടൊവിനോ തോമസ് രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ സ്റ്റോറി പങ്കുവെച്ചായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. tovinothomas79@gmail.com എന്ന ഇമെയിൽ വിലാസം തന്റേതല്ലെന്നും, അതിൽ നിന്ന് ആർക്കെങ്കിലും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് തന്റെ അറിവോടെയല്ലെന്നും ടൊവിനോ കുറിച്ചു.

## Article Content

തന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശങ്ങൾ പലർക്കും ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ട് നടൻ ടൊവിനോ തോമസ് രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ സ്റ്റോറി പങ്കുവെച്ചായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. tovinothomas79@gmail.com എന്ന ഇമെയിൽ വിലാസം തന്റേതല്ലെന്നും, അതിൽ നിന്ന് ആർക്കെങ്കിലും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് തന്റെ അറിവോടെയല്ലെന്നും ടൊവിനോ കുറിച്ചു.

തന്റെ പേരിൽ ആശയവിനിമയം നടത്താൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും താരം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ബന്ധപ്പെടുന്നവരോട് പ്രതികരിക്കുകയോ, ഏതെങ്കിലും തരത്തിലുള്ള വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുത്. കൂടാതെ, അവർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പണമടയ്ക്കുകയോ ചെയ്യരുതെന്നും ടൊവിനോ അഭ്യർത്ഥിച്ചു.

ഈ വിലാസത്തിൽ നിന്ന് ഇമെയിൽ ലഭിക്കുകയാണെങ്കിൽ അത് ഉടൻ തന്നെ സ്പാം അല്ലെങ്കിൽ ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്യണം. ആൾമാറാട്ടത്തിന് ഇരയാകാതിരിക്കാൻ സന്ദേശങ്ങൾ ലഭിച്ച മറ്റുള്ളവരിലേക്കും ഈ വിവരം എത്തിക്കണം. താനാണെന്ന് അവകാശപ്പെട്ട് വരുന്ന ഏതെങ്കിലും ആശയവിനിമയങ്ങൾക്ക് മറുപടി നൽകുന്നതിന് മുൻപ് ഉറവിടം പരിശോധിച്ച് ജാഗ്രത പാലിക്കണമെന്നും ടൊവിനോ തോമസ് കൂട്ടിച്ചേർത്തു.

English Summary:

Actor Tovino Thomas has warned about a fake email scam in his name. He shared a story on social media stating that tovinothomas79@gmail.com is not his email and any messages from it are not with his knowledge. He said he has not authorized anyone to communicate on his behalf and urged not to respond, share personal details, click links or make payments. If email received from that address, report as spam/phishing and share information with others to avoid impersonation fraud.

### Related Links & Sources
- [Original Story Source](https://moviemax.in/news/380583/actor-tovino-thomas-fake-email-scam-warning)