---
title: "പ്രശാന്ത് നാരായണന് തിരിച്ചടി; സാമ്പത്തിക വഞ്ചനാ കേസ് റദ്ദാക്കണമെന്ന നടന്റെ ഹർജി തള്ളി സുപ്രീം കോടതി "
english_title: "Supreme Court Dismisses Actor Prashant Narayanan Plea Financial Fraud Case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/380569/supreme-court-dismisses-actor-prashant-narayanan-financial-fraud-case"
published_at: "2026-08-31T15:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a954c8d17b45_supreme-court-dismisses-actor-prashant-narayanan-financial-fraud-case.jpg"
keywords: ["Prashant Narayanan", "Supreme Court", "Financial Fraud", "Business Investment Fraud"]
---

# പ്രശാന്ത് നാരായണന് തിരിച്ചടി; സാമ്പത്തിക വഞ്ചനാ കേസ് റദ്ദാക്കണമെന്ന നടന്റെ ഹർജി തള്ളി സുപ്രീം കോടതി 

> **Lead Summary:** ** **സാമ്പത്തിക വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ ബിസിനസ് നിക്ഷേപവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്.

## Article Content

** **സാമ്പത്തിക വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ ബിസിനസ് നിക്ഷേപവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഒരു കമ്പനിയിൽ ഡയറക്ടർ സ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് നടനെതിരെയുള്ള ആരോപണം. 80 ലക്ഷം രൂപ മുംബൈയിലേക്ക് ബാങ്ക് വഴി കൈമാറിയെന്നും, 40 ലക്ഷം രൂപ ദുബായിൽ കൈമാറിയെന്നുമുള്ള പരാതിയിലാണ് കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇത് കേവലം ഒരു സിവിൽ തർക്കം മാത്രമാണെന്നും, അതിനാൽ കേരള പോലീസ് എടുത്ത കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, നടന്റെ ഈ വാദത്തെ സംസ്ഥാന സർക്കാരിനായി ഹാജരായ സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫ് ശക്തമായി എതിർത്തു.

വാദങ്ങൾ പരിശോധിച്ച കോടതി ഹർജി തള്ളുകയും, പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിക്കുകയും ചെയ്തു. കേസിൽ നടൻ പ്രശാന്ത് നാരായണനുവേണ്ടി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, കെ.ടി. തോമസ് എന്നിവർ ഹാജരായി.

English Summary:

Supreme Court dismissed plea by Malayali Bollywood actor Prashant Narayanan seeking quashing of financial fraud case. Bench headed by Justice Dipankar Dutta dismissed petition challenging Kerala High Court order refusing to quash criminal case related to Rs 1.20 crore business investment. Allegation is cheating by promising director post in company, with Rs 80 lakh transferred to Mumbai via bank and Rs 40 lakh in Dubai, based on which Kerala Police registered case. Petitioners argued it is only civil dispute and case won't stand, opposed strongly by standing counsel Aljo K Joseph for state government. Court dismissed plea and directed accused to face trial. Advocates Sreeram Parakkatt and K T Thomas appeared for actor.

### Related Links & Sources
- [Original Story Source](https://moviemax.in/news/380569/supreme-court-dismisses-actor-prashant-narayanan-financial-fraud-case)