---
title: "യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു"
english_title: "Popular YouTuber Swalih Valanchery Passes Away Pneumonia Perinthalmanna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/380363/youtuber-swalih-valanchery-passes-away-perinthalmanna"
published_at: "2026-08-29T18:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92dce9e1e90_youtuber-swalih-valanchery-passes-away-perinthalmanna.jpg"
keywords: ["Swalih Valanchery Death", "Kerala Youtuber Dies", "pneumonia"]
---

# യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

> **Lead Summary:** **പ്ര**മുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.

## Article Content

**പ്ര**മുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.

രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ സ്വാലിഹ് നേരിട്ട് ആണ് എത്തിയത്. ഉച്ചയോടെ കൂടി അസുഖം കൂടിയതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സ്വാലിഹ്. വലിയ സൗഹൃദ വലയത്തിനും ഉടമയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് കരേക്കാട് സി.കെ പാറ ജുമാ മസ്ജിദിൽ നടക്കും.

**English Summary:**

Popular YouTuber Swalih Valanchery has passed away. He breathed his last on Saturday evening at a private hospital in Perinthalmanna while undergoing treatment for pneumonia-related illness. A native of Karekkad, Valanchery, Malappuram, he had directly reached a hospital in Valanchery in the morning and was shifted to Perinthalmanna as his condition worsened by afternoon. He was active on social media. The burial will be held at 8 pm today at Karekkad C.K. Para Juma Masjid.

### Related Links & Sources
- [Original Story Source](https://moviemax.in/news/380363/youtuber-swalih-valanchery-passes-away-perinthalmanna)