---
title: " 'ലവ് ജിഹാദ്' സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച്‌ നടി ലെന."
english_title: "Actress Lena responds to controversy over 'Love Jihad' movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38022/actress-lena-responds-to-controversy-over-love-jihad-movie"
published_at: "2022-04-17T20:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c2cf1beaa0_lena.jpg"
keywords: []
---

#  'ലവ് ജിഹാദ്' സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച്‌ നടി ലെന.

> **Lead Summary:** **കൊച്ചി : **ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ലവ് ജിഹാദ്' എന്ന സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച്‌ നടി ലെന.

## Article Content

**കൊച്ചി : **ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ലവ് ജിഹാദ്' എന്ന സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച്‌ നടി ലെന.

സിനിമയുടെ ടീസറിലെ പര്‍ദ്ദ-പാര്‍ട്ടി പരാമര്‍ശങ്ങളും സിനിമയുടെ പേരും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

സിനിമയ്ക്ക് ഇത്തരം ഒരു പേര് നല്‍കുമ്ബോള്‍ തന്നെ വിമര്‍ശനം പ്രതീക്ഷിച്ചിരുന്നുവെന്നും, റിലീസിന് ശേഷം ഈ വിവാദത്തിന് സ്ഥാനം ഉണ്ടാകില്ലെന്നും നടി വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെന. 'ഇത്തരമൊരു പേര് ഒരു സിനിമയ്ക്ക് ഇടുമ്ബോള്‍ തന്നെ നമ്മള്‍ അത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടല്ലോ.

സിനിമ കാണണം. ഈ പേര് അവിടെ ഇരിക്കട്ടെ, ഈ പേര് മനസ്സില്‍ വെച്ചുകൊണ്ട് തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞു എന്താണ് പറയാനുള്ളത് എന്ന് നോക്കാം. ഇപ്പോള്‍ വിമര്‍ശിക്കാന്‍ നില്‍ക്കണ്ട, സിനിമ കണ്ട ശേഷം തീരുമാനമെടുക്കാം', ലെന പറഞ്ഞു.

അതേസമയം, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലെന. റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച്‌ മുന്നേറുന്ന ചിത്രത്തില്‍, ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് രവീണ ടണ്ടന്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്.

മലയാളത്തില്‍ ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ലെനയാണ്. കെ.ജി.എഫ് പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38022/actress-lena-responds-to-controversy-over-love-jihad-movie)