---
title: "‘ബിക്കിനി ധരിച്ച് രാഖി കെട്ടുന്നു’: വസ്ത്രത്തെച്ചൊല്ലി വിവാദം; നടി കൃതി സാനൻ അഭിനയിച്ച പരസ്യം പിൻവലിച്ച് ജ്വല്ലറി"
english_title: " Kriti Sanon Giva Ad Withdrawn Controversy Over Dress Kangana Ranaut Criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/380050/kriti-sanon-ad-withdrawn-dress-controversy-giva-raksha-bandhan-kangana"
published_at: "2026-08-26T15:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ebdb8756c9_kriti-sanon-ad-withdrawn-dress-controversy-giva-raksha-bandhan-kangana.jpg"
keywords: ["Kriti Sanon", "Giva Jewellery Ad", "Raksha Bandhan Ad Controversy", "Kangana Ranaut", "Bollywood News"]
---

# ‘ബിക്കിനി ധരിച്ച് രാഖി കെട്ടുന്നു’: വസ്ത്രത്തെച്ചൊല്ലി വിവാദം; നടി കൃതി സാനൻ അഭിനയിച്ച പരസ്യം പിൻവലിച്ച് ജ്വല്ലറി

> **Lead Summary:** **വ**സ്ത്രത്തെച്ചൊല്ലി വിവാ​ദമുയർന്നതോടെ നടി കൃതി സാനൻ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ചു. രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ​ഗിവ പുറത്തിറക്കിയ പരസ്യമാണ് പിൻവലിച്ചത്.

## Article Content

**വ**സ്ത്രത്തെച്ചൊല്ലി വിവാ​ദമുയർന്നതോടെ നടി കൃതി സാനൻ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ചു. രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ​ഗിവ പുറത്തിറക്കിയ പരസ്യമാണ് പിൻവലിച്ചത്.

പരസ്യത്തിൽ നടി ബിക്കിനി ധരിച്ച് രാഖി കെട്ടുന്നുവെന്ന് ബിജെപി എംപിയായ കങ്കണ റണൗട്ട് ഉൾപ്പെടെയുള്ളവർ വിമർശനവുമായി രം​ഗത്തെത്തിയത്. തുടർന്ന് വിവാദമുയർന്നതോടെയാണ് പരസ്യം പിൻവലിക്കുന്നതായി ജ്വല്ലറി അറിയിച്ചത്.

ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും ഉത്സവങ്ങളോടും ഞങ്ങൾക്ക് അത്രയേറെ ബഹുമാനമുണ്ട്. ഞങ്ങളുടെ പുതിയ പരസ്യം സമൂഹത്തിലെ ചില വിഭാ​ഗങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവമായിരുന്നില്ല.

അവരോടുള്ള ആദരമായി ഈ പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും പിൻവലിക്കുകയാണെന്നും ജ്വല്ലറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ബ്രാലെറ്റ് ധരിച്ച് നടി കൃതി സഹോദരനും വളർത്തുനായയ്ക്കും രാഖികെട്ടുന്നതാണ് പരസ്യചിത്രത്തിലുണ്ടായിരുന്നത്. പരസ്യത്തിൽ നടി ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് വിവാദമുയർന്നത്. വിഷയത്തിൽ കങ്കണ റണൗട്ട് രൂക്ഷമായ വിമർശനമുന്നയിച്ചതോടെ വിവാദം ശക്തമായി.

തുടർന്ന് നടി കൃതി കങ്കണയ്ക്ക് സാമൂഹികമാധ്യമങ്ങളിലൂടെ മറുപടി നൽകി. നടിക്ക് പിന്തുണയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തിയിരുന്നു.

English Summary:

Controversy over dress led to withdrawal of ad featuring actress Kriti Sanon. Jewellery brand Giva released Raksha Bandhan ad where Kriti ties rakhi to brother and pet dog wearing bralette. BJP MP Kangana Ranaut criticized that actress wears bikini while tying rakhi. After controversy intensified, jewellery brand withdrew ad stating they have utmost respect for Indian culture and traditions and if ad hurt sentiments it was not intentional. Kriti replied to Kangana on social media and Congress leader Rahul Gandhi supported Kriti.

### Related Links & Sources
- [Original Story Source](https://moviemax.in/news/380050/kriti-sanon-ad-withdrawn-dress-controversy-giva-raksha-bandhan-kangana)