---
title: " 'അന്ന് പ്രമോഷന് വന്നത് ഓട്ടോയിൽ, ഇന്ന് പ്രൈവറ്റ് ജെറ്റിൽ' - യാഷിന്റെ വൈറൽ വീഡിയോ കാണാം "
english_title: "'Auto then for promotion, today on private jet' - Watch Yash's viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37988/auto-then-for-promotion-today-on-private-jet-watch-yashs-viral-video"
published_at: "2022-04-17T16:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bf60172652_yash.jpg"
keywords: []
---

#  'അന്ന് പ്രമോഷന് വന്നത് ഓട്ടോയിൽ, ഇന്ന് പ്രൈവറ്റ് ജെറ്റിൽ' - യാഷിന്റെ വൈറൽ വീഡിയോ കാണാം 

> **Lead Summary:** കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്.

## Article Content

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്.

കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ആയതിന് പിന്നാലെ താരത്തിന്റേതായി വീഡിയോകളും കഥകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

**[വൈറൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക](https://twitter.com/karthikyashcuIt/status/1514072955491262464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1514072955491262464%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FkarthikyashcuIt%2Fstatus%2F1514072955491262464%3Fref_src%3Dtwsrc5Etfw)
**

തന്റെ സിനിമ പ്രമോട്ട് ചെയ്യുന്നതനായി ഓട്ടോ ‍ഡ്രെവറായി എത്തിയ യാഷിനെ വീഡിയോയിൽ കാണാം. 2009ലാണ് ഈ സംഭവം. ‘കല്ലാറ സന്തെ’ എന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറായ സോമു ആയിട്ടായിരുന്നു യഷ് അഭിനയിച്ചത്.

ചിത്രവുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു യാത്രക്കാർ. അന്ന് ഓട്ടോയിൽ പ്രമോഷൻ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റിലെത്തിയാണ് സിനിമ പ്രമോട്ട് ചെയ്യുന്നതെന്ന് വീഡിയോ കാണിക്കുന്നു. വീഡിയോ നിരവധി പേരാണ് കണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37988/auto-then-for-promotion-today-on-private-jet-watch-yashs-viral-video)