---
title: "'ഇനിയും മുന്നോട്ട്...ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ പഠിച്ചു'; ജീവയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങൾ ശരിവെച്ച് അപർണയുടെ പുതിയ പോസ്റ്റ്"
english_title: " Influencer Aparna Thomas And Anchor Jeeva Separated Birthday Post Reply Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/379866/jeeva-aparna-thomas-separation-rumours-birthday-post-reply-viral"
published_at: "2026-08-24T15:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c1daa37a2b_jeeva-aparna-thomas-separation-rumours-birthday-post-reply-viral.jpg"
keywords: ["Jeeva Aparna", "Aparna Thomas", "Anchor Jeeva"]
---

# 'ഇനിയും മുന്നോട്ട്...ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ പഠിച്ചു'; ജീവയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങൾ ശരിവെച്ച് അപർണയുടെ പുതിയ പോസ്റ്റ്

> **Lead Summary:** ** **സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് അവതാരകൻ ജീവയും ഇൻഫ്ളുവൻസറായ അപർണ തോമസും. ഇരുവരും തമ്മിൽ വേർപിരിഞ്ഞ് കഴിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അടുത്തിടെയായി സജീവമായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വിശേഷങ്ങളോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്തതാണ് ഇത്തരം ചർച്ചകൾക്ക് കാരണം.

## Article Content

** **സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് അവതാരകൻ ജീവയും ഇൻഫ്ളുവൻസറായ അപർണ തോമസും. ഇരുവരും തമ്മിൽ വേർപിരിഞ്ഞ് കഴിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അടുത്തിടെയായി സജീവമായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വിശേഷങ്ങളോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്തതാണ് ഇത്തരം ചർച്ചകൾക്ക് കാരണം.

ഇതിനെ ശരിവെക്കുന്ന രീതിയിലാണ് അപർണയുടെ പിറന്നാൾ ദിനത്തിലെ പുതിയ പോസ്റ്റും അതിനു നൽകിയ മറുപടിയും ഇപ്പോൾ വൈറലാകുന്നത്. ''ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്... കൂടുതൽ ഉയരങ്ങളിലേക്ക്... അതും തികച്ചും ഒറ്റയ്ക്ക്'' എന്നായിരുന്നു പിറന്നാൾ ദിനത്തിൽ അപർണ കുറിച്ചത്.

ഈ കുറിപ്പിന് താഴെ ''നാളെ നിങ്ങളുടെ വിവാഹ വാർഷികമല്ലേ?'' എന്ന് ചോദിച്ച ആരാധകന് ''അതൊക്കെ പണ്ട്'' എന്നായിരുന്നു അപർണയുടെ മറുപടി. ഈ മറുപടി പുറത്തുവന്നതോടെ നിരവധി ആരാധകരും അഭ്യുദയകാംക്ഷികളുമാണ് സങ്കടം പങ്കുവെച്ച് രംഗത്തെത്തിയത്. ''ഇത് കേൾക്കുമ്പോൾ വളരെയധികം സങ്കടമുണ്ട്. നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു.

രണ്ടുപേർക്കും പരസ്പരം സംസാരിച്ച് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂവെങ്കിൽ, ദയവായി അത് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. വേർപിരിയാതിരിക്കാൻ നോക്കുക'' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. എന്നാൽ സോഷ്യൽ മീഡിയയിലെ ഈ സൂചനകൾക്കപ്പുറം, തങ്ങൾ നിയമപരമായി ഔദ്യോഗികമായി വേർപിരിഞ്ഞോ എന്നതിനെക്കുറിച്ച് ജീവയോ അപർണയോ ഇതുവരെ വ്യക്തമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളോ ഫോട്ടോകളോ ഇപ്പോൾ ഓൺലൈൻ ഇടങ്ങളിൽ പങ്കുവെക്കാറില്ലെന്നത് ആരാധകരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

English Summary:

Social media popular star couple anchor Jeeva and influencer Aparna Thomas are rumored to have separated, as they no longer post pictures together. Aparna's birthday note saying she will move forward completely alone and her reply Atoke Pandu to a comment asking about their wedding anniversary has fueled speculations. However, neither has officially confirmed a legal separation.

### Related Links & Sources
- [Original Story Source](https://moviemax.in/news/379866/jeeva-aparna-thomas-separation-rumours-birthday-post-reply-viral)