മാർവൽ സിനിമാസിൻ്റെ സൂപ്പർ ഹീറോ സിനിമയായ സ്പൈഡർമാൻ നോ വേ ഹോം 292 തവണ കണ്ട് യുവാവ്.
അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലാനിസ് എന്ന യുവാവാണ് 292 തവണ സിനിമ കണ്ട് ലോക റെക്കോർഡ് സ്ഥാപിച്ചത്.
ഒരു സിനിമ ഏറ്റവുധികം തവണ കണ്ടയാളെന്ന ഗിന്നസ് റെക്കോർഡാണ് ഇയാൾ സ്വന്തമാക്കിയത്. നേരത്തെ, മാർവലിൻ്റെ തന്നെ അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന സിനിമ 191 തവണ കണ്ട് റാമിറോ റെക്കോർഡ് ഇട്ടിരുന്നു.
ഈ റെക്കോർഡ് പിന്നീട് അർനോഡ് ക്ലെയിൻ എന്ന ഫ്രാൻസ് സ്വദേശി തകർത്തു. ഫ്രഞ്ച് സിനിമ കാമെലോട്ടിൻ്റെ ആദ്യ ഭാഗം 204 തവണ കണ്ടാണ് അർനോഡ് റാമിറോയുടെ റെക്കോർഡ് തകർത്തത്. എന്നാൽ, സ്പൈഡർമാൻ നോ വേ ഹോമിലൂടെ റാമിറോ റെക്കോർഡ് വീണ്ടും തൻ്റെ പേരിലാക്കി.
Content Highlight: The young man has seen Marvel Cinemas' superhero movie Spiderman No Worm 292 times.
































