---
title: "നടൻ ദേവൻ ടിവികെയിലേക്ക്; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും, ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന് സൂചന"
english_title: "Actor Devan Resigns BJP Joins Vijay TVK Party Chennai Meeting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/379715/actor-devan-resigns-bjp-joins-vijay-tvk-meeting-september-10"
published_at: "2026-08-23T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a8f5290f0a_1.jpg"
keywords: ["Actor Devan", "BJP Resignation", "TVK Party", "Vijay TVK"]
---

# നടൻ ദേവൻ ടിവികെയിലേക്ക്; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും, ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന് സൂചന

> **Lead Summary:** **ബി**ജെപിയില്‍ നിന്നും രാജിവച്ച നടന്‍ ദേവന്‍ ടിവികെയിലേക്ക്. ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ടിവികെയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് നേതാക്കള്‍ ദേവന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

## Article Content

**ബി**ജെപിയില്‍ നിന്നും രാജിവച്ച നടന്‍ ദേവന്‍ ടിവികെയിലേക്ക്. ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ടിവികെയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് നേതാക്കള്‍ ദേവന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ 10ന് ചെന്നൈയില്‍ വച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവന്‍ ടിവിയോട് സ്ഥിരീകരിച്ചു. താന്‍ ആഗ്രഹിച്ചതാണ് തമിഴ്‌നാട്ടില്‍ വിജയ് ചെയ്യുന്നതെന്നും നിരവധി യുവാക്കള്‍ തന്നെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിജയ്‌യുമാമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബര്‍ 8വരെ തമിഴ്‌നാട്ടില്‍ നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീണ്ടതെന്നാണ് വിവരം.

ആറോളം ചിത്രങ്ങളില്‍ ഇരുവരും നായകനും വില്ലനുമായി അഭിനയിച്ചിട്ടുണ്ട്. അതിനാൽ വ്യക്തിപരമായ നല്ല ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും ദേവന്‍ പറയുന്നു. രണ്ട് ദിവസം മുമ്പാണ് തൃശൂര്‍ ചാലക്കുടയിലെ ദേവന്റെ വസതിയിലെത്തി ടിവികെ നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

വിജയ്‌യുടെ ഇടപെടിലിലാണ് ഈ നീക്കമെന്നാണ് നേതാക്കള്‍ തന്നെ അറിയിച്ചതെന്ന് ദേവന്‍ വ്യക്തമാക്കി. വിജയ് അധികാരത്തില്‍ വന്നതിന് ശേഷം താന്‍ കേരളത്തില്‍ ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ അദ്ദേഹം നിറവേറ്റുന്നതാണ് കണ്ടത്.

അതാണ് ടിവികെയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടിവികെ കേരളത്തിലും വേണമെന്ന് ആവശ്യപ്പെട്ട് നിരവധി യുവാക്കളാണ് തന്നെ കഴിഞ്ഞദിവസം മുതല്‍ ഫോണില്‍ ബന്ധപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നടി പ്രിയങ്കയുടെ മധ്യസ്ഥതയിലാണ് ടിവികെ നേതാക്കള്‍ ദേവനുമായി കൂടിക്കാഴ്ച നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നടന്ന ഒരു ചടങ്ങിലാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായി ദേവന്‍ പ്രഖ്യാപിച്ചത്.

പിന്നാലെ ടിവികെ നേതാക്കള്‍ ഫോണിലൂടെ ദേവനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് നടി പ്രിയങ്ക വഴി അദ്ദേഹത്തിന്റെ വസതിയില്‍ ടിവികെ നേതാക്കള്‍ എത്തുന്നത്. പ്രാഥമിക ചര്‍ച്ചയ്ക്ക് ശേഷം ചെന്നൈയിലെ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയും ദേവന്‍ സംസാരിച്ചിരുന്നു.

മൂന്നു മണിക്കൂറോളമാണ് ടിവികെ നേതാക്കളുമായി ദേവന്റെ കൂടിക്കാഴ്ച നീണ്ടത്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ടിവികെ ഘടകങ്ങള്‍ രൂപീകരിക്കാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദേവന്‍ ബിജെപി വിട്ടത്.

മൂന്ന് മാസം മുമ്പ് ടിവികെയില്‍ ചേരാനുള്ള താത്പര്യം അറിയിച്ച് പ്രിയങ്ക പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. അതേസമയം ടിവികെ പ്രവേശനം മുന്‍കൂട്ടി കണ്ടല്ല ബിജെപിയില്‍ നിന്നും രാജിവച്ചതെന്നും ദേവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

**English Summary:**

Actor Devan, who resigned from BJP as state vice president and primary membership, is reportedly moving to Vijay's TVK party. First round of talks with TVK leaders is complete, reportedly offering him state president post. Devan confirmed he will meet Vijay in Chennai on September 10. He said Vijay is doing in Tamil Nadu what he wished to do in Kerala. Meeting was mediated by actress Priyanka at his Chalakudy residence in Thrissur and lasted three hours, followed by video conference with Chennai leaders. Final decision after Vijay meeting.

### Related Links & Sources
- [Original Story Source](https://moviemax.in/news/379715/actor-devan-resigns-bjp-joins-vijay-tvk-meeting-september-10)