---
title: "പ്രമുഖ ദക്ഷിണേന്ത്യൻ നടി സൗകാർ ജാനകി അന്തരിച്ചു"
english_title: "Veteran Actress Sowcar Janaki Passes Away At 94 Chennai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/379502/veteran-actress-sowcar-janaki-passes-away-94"
published_at: "2026-08-21T17:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88379255ff7_veteran-actress-sowcar-janaki-passes-away-94.jpg"
keywords: ["Sowcar Janaki", "Sowcar Janaki Death", "South Indian Actress"]
---

# പ്രമുഖ ദക്ഷിണേന്ത്യൻ നടി സൗകാർ ജാനകി അന്തരിച്ചു

> **Lead Summary:** ** **ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59-നാണ് അന്ത്യം സംഭവിച്ചത്.

## Article Content

** **ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59-നാണ് അന്ത്യം സംഭവിച്ചത്.

നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവാർത്ത സ്ഥിരീകരിച്ചത്. വൈകിട്ട് 5 മുതൽ തെയ്നാമ്പേട്ടയിലെ സെൻടോഫ് റോഡിലുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് സജീവമായിരുന്ന നടി 1950-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഷാവുകരു'വിലൂടെയാണ് സിനിമയിലെത്തിയത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ 'സൂര്യമാനസം', 'സ്കൂൾ മാസ്റ്റർ' തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്. 'സൂര്യമാനസ'ത്തിലെ മമ്മൂട്ടിയുടെ അമ്മ വേഷം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. സിനിമാരംഗത്തിന് പുറമേ മൂവായിരത്തിലധികം സ്റ്റേജ് നാടകങ്ങളിലും അവർ വേഷമിട്ടിട്ടുണ്ട്. പത്മശ്രീ, കലൈമാമണി പുരസ്കാരം തുടങ്ങിയ പ്രമുഖ അംഗീകാരങ്ങളും സൗകാർ ജാനകിയെ തേടിയെത്തിയിട്ടുണ്ട്.

English Summary:

Veteran South Indian actress Sowcar Janaki passed away at 94 in Chennai while undergoing treatment in ICU due to age-related ailments. Nadigar Sangam President Nasser confirmed the news. Her mortal remains will be kept for public homage at her residence in Teynampet from 5 pm. With a career spanning seven decades since her debut in 1950 Telugu film Shavukaru, she acted in over 400 films across Tamil, Telugu, Malayalam and Kannada, including Malayalam hits Sooryamanasam and School Master, and over 3000 stage plays. She was honored with Padma Shri and Kalaimamani awards.

### Related Links & Sources
- [Original Story Source](https://moviemax.in/news/379502/veteran-actress-sowcar-janaki-passes-away-94)