---
title: "ആ ചിരി ഇനിയില്ല... 106-ാം വയസ്സിൽ അമ്മുക്കുട്ടി അമ്മൂമ്മ യാത്രയായി; വിടപറഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട സ്നേഹമുത്തശ്ശി"
english_title: "Instagram Star Ammukutty Ammuma Passes Away At 106"
publisher: "moviemax.in"
canonical_url: "https://moviemax.in/news/379450/instagram-star-ammukutty-ammuma-passes-away-106"
published_at: "2026-08-21T12:28:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87f7d5266fc_instagram-star-ammukutty-ammuma-passes-away-106.jpg"
keywords: ["Ammukutty Ammuma", "Instagram", "Viral"]
---

# ആ ചിരി ഇനിയില്ല... 106-ാം വയസ്സിൽ അമ്മുക്കുട്ടി അമ്മൂമ്മ യാത്രയായി; വിടപറഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട സ്നേഹമുത്തശ്ശി

> **Lead Summary:** ** ഇൻ**സ്റ്റഗ്രാമിലെ വൈറൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. കോട്ടയം അയ്മനം സ്വദേശിയായ അമ്മൂമ്മയ്ക്ക് 106 വയസായിരുന്നു. വാർധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്ന് കിടപ്പിലായിരുന്നു. ഏതാനും ആഴ്ചകളായി വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നില്ല.

## Article Content

** ഇൻ**സ്റ്റഗ്രാമിലെ വൈറൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. കോട്ടയം അയ്മനം സ്വദേശിയായ അമ്മൂമ്മയ്ക്ക് 106 വയസായിരുന്നു. വാർധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്ന് കിടപ്പിലായിരുന്നു. ഏതാനും ആഴ്ചകളായി വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നില്ല.

ചെറുമകൾ ഗോപികയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമ്മൂമ്മ മലയാളികൾക്ക് സുപരിചിതയായത്. മരണവിവരവും ഗോപിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.ഈ പ്രായത്തിലും കൊച്ചുമകളുടെ അക്കൗണ്ടിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് സജീവമായിരുന്നു അമ്മൂമ്മ.

'പേര് പറയാന്‍ പറഞ്ഞാല്‍ സിപി അമ്മുക്കുട്ടിയമ്മ' എന്ന് പറയുന്നതും പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നതുമായ വിഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. പഴയകാല ജീവിതം, സ്കൂൾ കാലത്തെ ഓർമ്മകൾ, പ്രണയം, അയ്മനത്തെ വിശേഷങ്ങൾ, പഴഞ്ചൊല്ലുകൾ, ഗുണപാഠങ്ങൾ തുടങ്ങിയവ കട്ടിലിൽ കിടന്ന് ഇമ്പത്തോടെ പറയുന്ന അമ്മൂമ്മയെ കേൾക്കാൻ ലക്ഷക്കണക്കിന് ആളുകളായിരുന്നു.

കടുത്ത മോഹൻലാൽ ആരാധികയായിരുന്നു അമ്മൂമ്മ. താരത്തെ നേരിൽ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇക്കാര്യം അറിഞ്ഞ മോഹൻലാൽ അമ്മൂമ്മയുമായി വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. കോട്ടയത്ത് ചിത്രീകരണത്തിന് എത്തുമ്പോൾ നേരിൽ കാണാമെന്ന് മോഹൻലാൽ വാക്ക് നൽകിയതും വലിയ വാർത്തയായിരുന്നു.ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിതാനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മലയാളികളുടെ 'മുത്തശ്ശി'യായി മാറിയ അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറെയാണ്.

**English Summary**

> Ammukutty Ammuma, the 106-year-old Instagram sensation from Aymanam, Kottayam, passed away. She became popular through her granddaughter Gopika's Instagram page, where she shared stories of her early life, school days, proverbs and daily wisdom. Videos of her writing her name in Malayalam and English and introducing herself as "CP Ammukuttyamma" went viral. A huge Mohanlal fan, she had spoken to the actor over a video call after he learned about her wish to meet him. Due to age-related health issues she had been bedridden and inactive on social media for the past few weeks.

### Related Links & Sources
- [Original Story Source](https://moviemax.in/news/379450/instagram-star-ammukutty-ammuma-passes-away-106)