---
title: "ആക്ഷൻ പിറക്കുമോ? കാത്തിരിപ്പിന് വിരാമം ; മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’ ഒരുങ്ങുന്നു"
english_title: "Will action be born? The wait is over; Mohanlal-Shaji Kailas movie 'Elon' is getting ready"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3794/will-action-be-born-the-wait-is-over-mohanlal-shaji-kailas-movie-elon-is-getting-ready"
published_at: "2021-10-06T15:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d77a74706f_aloone.jpg"
keywords: []
---

# ആക്ഷൻ പിറക്കുമോ? കാത്തിരിപ്പിന് വിരാമം ; മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’ ഒരുങ്ങുന്നു

> **Lead Summary:**  പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു . 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. അതുപോലെതന്നെ മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ എത്തിയ ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു.

## Article Content

 പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു . 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. അതുപോലെതന്നെ മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ എത്തിയ ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോൺ’ എന്ന പേര് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകൻ ഷാജി കൈലാസിന്റെയും സാന്നിധ്യത്തിൽ മോഹൻലാൽ തന്നെയാണ് പ്രഖ്യാപിച്ചത് . തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന്റെ പിന്നാലെ ‘എലോൺ’ ന്‍റെ പ്രഖ്യാപനം പ്രേക്ഷകരെ ആവേശരാക്കി .

യഥാർഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്നു പറഞ്ഞു കൊണ്ടാണ് താരം പ്രഖ്യാപനം നടത്തിയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്. . പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രവും ഷാജി കൈലാസ് സംവിധാനം ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3794/will-action-be-born-the-wait-is-over-mohanlal-shaji-kailas-movie-elon-is-getting-ready)