---
title: "സൗദിയിൽ പന്നിയിറച്ചി ഹോട്ടൽ തുടങ്ങുന്നുവെന്ന് വ്യാജപ്രചരണം; റാപ്പർ വേടൻ ഡിജിപിക്ക് പരാതി നൽകി"
english_title: "Rapper Vedan Complaint DGP Fake News Saudi Pork Hotel Defamation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/379341/rapper-vedan-complaint-dgp-fake-news-saudi-hotel"
published_at: "2026-08-20T15:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86cc0559df5_rapper-vedan-complaint-dgp-fake-news-saudi-hotel.jpg"
keywords: ["Rapper Vedan", "DGP Complaint", "Fake News", "Saudi Hotel"]
---

# സൗദിയിൽ പന്നിയിറച്ചി ഹോട്ടൽ തുടങ്ങുന്നുവെന്ന് വ്യാജപ്രചരണം; റാപ്പർ വേടൻ ഡിജിപിക്ക് പരാതി നൽകി

> **Lead Summary:** ** **സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി റാപ്പർ വേടൻ. വ്യാജവാർത്ത പോസ്റ്റ് ചെയ്തവർക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സൗദി അറേബ്യയിൽ പന്നിയിറച്ചി ലഭ്യമാകുന്ന ഹോട്ടൽ ശൃംഖല തുടങ്ങുകയാണ് വേടന്റെ ലക്ഷ്യം എന്ന തരത്തിലായിരുന്നു വ്യാജപ്രചരണം.

## Article Content

** **സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി റാപ്പർ വേടൻ. വ്യാജവാർത്ത പോസ്റ്റ് ചെയ്തവർക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സൗദി അറേബ്യയിൽ പന്നിയിറച്ചി ലഭ്യമാകുന്ന ഹോട്ടൽ ശൃംഖല തുടങ്ങുകയാണ് വേടന്റെ ലക്ഷ്യം എന്ന തരത്തിലായിരുന്നു വ്യാജപ്രചരണം.

ഈ സാഹചര്യത്തിലാണ് വേടൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തനിക്കെതിരായ വ്യാജവാർത്ത മത സ്പർധയും സാമുദായിക സംഘർഷവും സൃഷ്ടിക്കുന്നതാണെന്നും തന്റെ സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. വിദേശത്ത് ഉൾപ്പെടെ പരിപാടികൾ ലഭിക്കുന്ന സമയത്താണ് ചിലർ ഗൂഢാലോചന നടത്തി തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതെന്നും വേടൻ ചൂണ്ടിക്കാട്ടി.

വ്യാജവാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും വ്യാജവാർത്ത പോസ്റ്റ് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വേടൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവാർത്ത പോസ്റ്റ് ചെയ്തവരുടെ പ്രൊഫൈൽ വിവരങ്ങളും സ്ക്രീൻ ഷോട്ടുകളും സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

English Summary:

Rapper Vedan has filed a complaint with the DGP alleging defamation through social media. The complaint states that fake news claiming he plans to start a hotel chain serving pork in Saudi Arabia is being circulated. Vedan alleges this fake news creates religious hatred and communal tension and tarnishes his reputation, especially at a time when he is getting shows abroad. He has demanded removal of the fake posts and action against those who posted and shared them, submitting profile details and screenshots.

### Related Links & Sources
- [Original Story Source](https://moviemax.in/news/379341/rapper-vedan-complaint-dgp-fake-news-saudi-hotel)