---
title: "പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശം: മഹിളാ മോർച്ചയുടെ പരാതിയിൽ ജാൻമണി അറസ്റ്റിൽ"
english_title: "Makeup Artist Janmani Arrested For Abusing PM Narendra Modi Mahila Morcha Complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/379333/makeup-artist-janmani-arrested-abusing-pm-modi-case"
published_at: "2026-08-20T14:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86bd7184377_makeup-artist-janmani-arrested-abusing-pm-modi-case.jpg"
keywords: ["Janmani", "PM Modi", "Mahila Morcha", "Kozhikode Cyber Police"]
---

# പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശം: മഹിളാ മോർച്ചയുടെ പരാതിയിൽ ജാൻമണി അറസ്റ്റിൽ

> **Lead Summary:** ** **പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുടുംബത്തെയും സംബന്ധിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ബോർഡെയെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

** **പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുടുംബത്തെയും സംബന്ധിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ബോർഡെയെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. ജന്തർമന്തർ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ. സംഭവം വിവാദമായതോടെ, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി ജാൻമണി ഇൻസ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈ മാപ്പ് പറച്ചിൽ അംഗീകരിക്കില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാൽ തീരില്ലെന്നുമായിരുന്നു മഹിളാ മോർച്ചയുടെ നിലപാട്.

 ജാൻമണിയുടെ വിശദീകരണം-

***'എന്റെ ഒരു വീഡിയോ ഭയങ്കര പ്രശ്‌നമായിപ്പോയി. സത്യം പറഞ്ഞാല്‍ അതെനിക്ക് അറിയില്ല. ഡല്‍ഹിയിലെ ഒരു കണ്ടന്റ് കണ്ട്, മീഡിയ ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ മലയാളം പറയുന്നത് ശരിയാകില്ല. രാവിലെ മുതല്‍ എനിക്ക് കുറേ ഭീഷണി കോളുകളും മെസേജുകളും വന്നപ്പോള്‍ കാര്യം മനസ്സിലായില്ല. ***

***എന്റെ കുറേ സുഹൃത്തുക്കള്‍ വിളിച്ച് അത് വലിയ പ്രശ്‌നമാണെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എന്റെ വീഡിയോ നല്‍കിയവരോടെല്ലാം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. കുറേ ഭീഷണി കോളുകള്‍ ലഭിച്ചു. ***

***സൗദി അറേബ്യ, അബുദാബി, ഇന്ത്യ, കേരളം തുടങ്ങി എല്ലായിടത്തുനിന്നും കോളുകള്‍ വരുന്നു. സത്യം പറഞ്ഞാല്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞത്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല.'***

English Summary:

Makeup artist Janmani has been arrested in a case of allegedly insulting Prime Minister Narendra Modi. The arrest was made by Kozhikode City Cyber Police based on a complaint filed by Mahila Morcha. The alleged abusive remarks against the Prime Minister and his mother were made in the context of the Jantar Mantar protest. As bailable sections were charged, she will be released on station bail. Earlier, Janmani had apologized on Instagram, stating she did not intend to hurt anyone, but Mahila Morcha did not accept the apology.

### Related Links & Sources
- [Original Story Source](https://moviemax.in/news/379333/makeup-artist-janmani-arrested-abusing-pm-modi-case)