---
title: "കട്ടിലിനടിയിലെ രഹസ്യം പുറത്തുവിട്ട് കിച്ചു, യൂട്യൂബ് വ്യൂസിന് വേണ്ടി കളിച്ച വൃത്തികെട്ട കളി; പുതിയ വെളിപ്പെടുത്തലുമായി രേണുവിന്റെ സഹോദരി"
english_title: "Renu Sudhi Sister Ramya Allegations Against Kichu Over Kollam Sudhi Trophies Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/379275/renu-sudhi-sister-ramya-allegations-against-kichu-kollam-sudhi-trophies"
published_at: "2026-08-20T08:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a866d5a8940f_renu-sudhi-sister-ramya-allegations-against-kichu-kollam-sudhi-trophies.jpg"
keywords: ["Kollam Sudhi", "Renu Sudhi", "Kichu Rahul", "Ramya Interview", "Malayalam Entertainment News"]
---

# കട്ടിലിനടിയിലെ രഹസ്യം പുറത്തുവിട്ട് കിച്ചു, യൂട്യൂബ് വ്യൂസിന് വേണ്ടി കളിച്ച വൃത്തികെട്ട കളി; പുതിയ വെളിപ്പെടുത്തലുമായി രേണുവിന്റെ സഹോദരി

> **Lead Summary:** ** അന്തരിച്ച** നടൻ കൊല്ലം സുധിയുടെ ട്രോഫികൾ ഭാര്യ രേണു സുധിയും കുടുംബവും കട്ടിലിനടിയിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി രേണുവിന്റെ സഹോദരി രമ്യ. സുധിയുടെ മൂത്ത മകൻ രാഹുൽ (കിച്ചു) യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിവാദങ്ങൾക്ക് തുടക്കമായതെന്നും, ഈ വീഡിയോ കിച്ചു മനപൂർവം പങ്കുവെച്ചതാണെന്ന് ഇപ്പോൾ സംശയിക്കുന്നതായും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രമ്യ ആരോപിച്ചു.

## Article Content

** അന്തരിച്ച** നടൻ കൊല്ലം സുധിയുടെ ട്രോഫികൾ ഭാര്യ രേണു സുധിയും കുടുംബവും കട്ടിലിനടിയിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി രേണുവിന്റെ സഹോദരി രമ്യ. സുധിയുടെ മൂത്ത മകൻ രാഹുൽ (കിച്ചു) യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിവാദങ്ങൾക്ക് തുടക്കമായതെന്നും, ഈ വീഡിയോ കിച്ചു മനപൂർവം പങ്കുവെച്ചതാണെന്ന് ഇപ്പോൾ സംശയിക്കുന്നതായും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രമ്യ ആരോപിച്ചു.

സുധിലയത്തിൽ ഷെൽഫുകൾ ഇല്ലാത്തതിനാലും കുട്ടികൾ എടുത്തു കളിക്കാതിരിക്കാനുമാണ് ട്രോഫികൾ കട്ടിലിനടിയിൽ എടുത്തുവെച്ചതെന്ന് രമ്യ വ്യക്തമാക്കുന്നു. ആ സമയത്താണ് കിച്ചു വന്ന് വീഡിയോ എടുത്തത്. ആദ്യ ഘട്ടത്തിൽ അവൻ ശ്രദ്ധിക്കാതെ ഇട്ടതായിരിക്കും എന്നാണ് കരുതിയതെന്നും, എന്നാൽ ഞങ്ങൾക്ക് പണി തരാനായി കിച്ചു മനപൂർവം ചെയ്തതാണെന്ന് അവൻ ചില വ്ലോഗർമാരോട് പറഞ്ഞതായി കഴിഞ്ഞ ദിവസം ചിലർ തങ്ങളോട് വ്യക്തമാക്കിയെന്നും രമ്യ പറഞ്ഞു.

സുധിലയത്തിൽ വന്ന് തങ്ങളോട് വളരെ സ്നേഹത്തോടെ ഇടപഴകിയിരുന്ന കുട്ടിയാണ് കിച്ചു എന്നും, നാല് മക്കളെയും ഒരുപോലെയാണ് സ്നേഹിച്ചിരുന്നതെന്നും രമ്യ ഓർത്തെടുത്തു. എന്നാൽ പെട്ടെന്ന് അവൻ മാറിയതിൽ ബുദ്ധിമുട്ടുണ്ടായെന്നും കേട്ട കാര്യങ്ങൾ സത്യമാണെങ്കിൽ അവൻ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് തോന്നിപ്പോയെന്നും രമ്യ കൂട്ടിച്ചേർത്തു. നേരത്തെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രേണുവിനും കുടുംബത്തിനും എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

**English Summary:**

Ramya, sister of the late actor Kollam Sudhi's wife Renu, responded to the social media backlash regarding Sudhi's trophies being stored under a bed. In an interview, Ramya stated that the trophies were kept under the bed due to a lack of shelves and to protect them from young children. She alleged that Sudhi's eldest son, Kichu (Rahul), intentionally recorded and uploaded the video to YouTube to create trouble for them, as disclosed to other vloggers, despite the family treating all children equally.

### Related Links & Sources
- [Original Story Source](https://moviemax.in/news/379275/renu-sudhi-sister-ramya-allegations-against-kichu-kollam-sudhi-trophies)