---
title: " രക്ഷാകര്‍തൃഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം; സന്തോഷവാർത്ത പങ്കുവച്ച്‌ ഗായിക"
english_title: "Independence from parental rule; Singer sharing the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37910/independence-from-parental-rule-singer-sharing-the-good-news"
published_at: "2022-04-16T22:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625af7ae1abdd_Untitled-1.jpg"
keywords: []
---

#  രക്ഷാകര്‍തൃഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം; സന്തോഷവാർത്ത പങ്കുവച്ച്‌ ഗായിക

> **Lead Summary:** **13** വര്‍ഷം നീണ്ട രക്ഷാകര്‍തൃഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഗായിക ബ്രിട്ട്നി സ്പിയേസ് സന്തോഷ വാര്‍ത്തയുമായി രംഗത്ത്. കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താരം.

## Article Content

**13** വര്‍ഷം നീണ്ട രക്ഷാകര്‍തൃഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഗായിക ബ്രിട്ട്നി സ്പിയേസ് സന്തോഷ വാര്‍ത്തയുമായി രംഗത്ത്. കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താരം.

പങ്കാളി സാം അസ്ഖാരിയ്‌ക്കൊപ്പമാണ് ഈ വിവരം താരം ആരാധകരോട് പങ്കുവച്ചത്. സാം അസ്ഖാരിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു മാസങ്ങള്‍ പിന്നിടുമ്ബോഴാണ് താന്‍ വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വിവരം ബ്രിട്ട്നി പങ്കുവച്ചത്.

ഒരു പിതാവാകണമെന്നത് ഏറെക്കാലമായുള്ള തന്റെ ആഗ്രഹമായിരുന്നെന്നും പിതാവിന്റേതായ എല്ലാ കടമകളും താന്‍ ആത്മാര്‍ഥതയോടെ നിര്‍വഹിക്കുമെന്നും സാം കുറിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ്, പിതാവ് ജാമി സ്പിയേഴ്സിന്റെ രക്ഷാകര്‍തൃഭരണത്തില്‍ നിന്നും മോചനം നേടിയത്.

ഇക്കാലമത്രയും ഗായികയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന പിതാവ് താരത്തിന്റെ സ്വകാര്യജീവിതത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഗര്‍ഭം ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ഇതിനായി മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. രക്ഷാകര്‍തൃഭരണത്തിലെ പീഡനങ്ങള്‍ സഹിക്കാനാകാതെ ബ്രിട്ട്നി പിതാവിനെതിരെ പരാതിയു‌മായി കോടതിയെ സമീപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37910/independence-from-parental-rule-singer-sharing-the-good-news)