---
title: "രൺബീർ - ആലിയ വിവാഹം; ആശംസകളുമായി ഡ്യൂറക്സ് കോണ്ടം"
english_title: "Ranbir-Alia marriage; Durex condom with regards"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37907/ranbir-alia-marriage-durex-condom-with-regards"
published_at: "2022-04-16T21:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625aec9761eb5_Untitled-1.jpg"
keywords: []
---

# രൺബീർ - ആലിയ വിവാഹം; ആശംസകളുമായി ഡ്യൂറക്സ് കോണ്ടം

> **Lead Summary:** **ആ**രാധകർ കാത്തിരുന്ന വിവാഹങ്ങളിൽ ഒന്നായിരുന്നു രൺബീർ - ആലിയ വിവാഹം. വിവാഹത്തോട് അനുബന്ധിച്ച് രൺബീർ ആലിയ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്.

## Article Content

**ആ**രാധകർ കാത്തിരുന്ന വിവാഹങ്ങളിൽ ഒന്നായിരുന്നു രൺബീർ - ആലിയ വിവാഹം. വിവാഹത്തോട് അനുബന്ധിച്ച് രൺബീർ ആലിയ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്.

എവിടെയും ട്രെൻഡിങ് നമ്പർ വൺ ഈ താര വിവാഹം തന്നെ. ഈ മാർക്കറ്റ് കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ് പല പ്രമുഖ ബ്രാൻഡുകളും. അമുൽ, സൊമാറ്റോ തുടങ്ങിയ നിരവധി ബ്രാൻഡുകൾ ദമ്പതികൾക്ക് ആശംസകൾ നേർന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമായി നിൽക്കുന്നത് പ്രമുഖ കോണ്ടം ബ്രാൻഡായ ഡ്യൂറെക്സ് നൽകിയ ആശംസയാണ്. രൺബീർ കപൂർ,​ഐശ്വര്യാറായ്, അനുഷ്ക ശർമ്മ എന്നിവർ ഒന്നിച്ച് അഭിനയിച്ച ‘യെ ദിൽ ഹൈ മുഷ്കിൽ’ എന്ന ചിത്രത്തിലെ ചന്നാ മെരെയാ എന്ന ഹിറ്റ് ഗാനത്തിലെ വരികൾ കുറിച്ചുകൊണ്ടാണ് ഡ്യൂറെക്സ് ആശംസകൾ നേർന്നിരിക്കുന്നത്.

> രസകരമായ ഈ ആശംസാ കുറിപ്പ് മികച്ച മാർക്കറ്റിങ് തന്ത്രമെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. "മെഹ്ഫിൽ മേ തേരേ ഹം ന രഹെയ്ൻ ജോ, ഫൺ തോ നഹി ഹേ,” എന്നാണ് റാലിയയെ ആശംസിച്ചുകൊണ്ട് ഡ്യൂറെക്സ് കുറിച്ചിരിക്കുന്നത്.

മെഹ്ഫിൽ മേ തേരേ ഹം ന രഹെയ്ൻ ജോ ഗം തോ നഹി ഹെയ്ൻ’ എന്ന ചന്നാ മെരെയാ ഗാനത്തിലെ വരി ‘മെഹ്ഫിൽ മേ തേരേ ഹം ന രഹെയ്ൻ ജോ ഫൺ തോ നഹി ഹെയ്ൻ’ എന്നാക്കി തിരുത്തിയിട്ടുണ്ട് ആശംസയിൽ.

ഞങ്ങളില്ലാതെ നിങ്ങൾക്ക് എന്ത് ആഘോഷം എന്നാണ് വളരെ രസകരമായ രീതിയിൽ ഡ്യൂറെക്സ് കുറിച്ചിരിക്കുന്നത്. പൊട്ടിച്ചിരികൾക്കാണ് ഇതോടെ സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത്. ഇവിടെ കൃത്യമായ മാർക്കറ്റിങ് തന്ത്രമാണ് ഡ്യൂറെക്സ് പ്രയോഗിച്ചിരിക്കുന്നത്.

ഏപ്രിൽ 14 നായിരുന്നു രൺബീർ ആലിയ വിവാഹം. ബാന്ദ്രയിലെ പാലി ഹിൽസിലെ രൺബീറിന്റെ വാസ്തു എന്ന വീട്ടിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു രൺബീർ ആലിയയെ വിവാഹം ചെയ്തത്.

ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. പല ബ്രാൻഡുകളും റാലിയെ വിവാഹം മനോഹരമായി മാർക്കെറ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ ഡ്യൂറെക്സ് കോണ്ടം നൽകിയ ആശംസയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/37907/ranbir-alia-marriage-durex-condom-with-regards)