---
title: "'എന്റെ കല്യാണം കഴിഞ്ഞു....'; നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ ഭുവനേഷ്"
english_title: "TV Actress Anumol RS Gets Married To Bhuvanesh Rajendiran Guruvayur Wedding"
publisher: "moviemax.in"
canonical_url: "https://moviemax.in/news/379043/anumol-rs-married-bhuvanesh-rajendiran-guruvayur"
published_at: "2026-08-18T12:11:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83febba15f6_anumol-rs-married-bhuvanesh-rajendiran-guruvayur.jpg"
keywords: ["Anumol RS", "Bhuvanesh Rajendiran", "Anumol Wedding", "Guruvayur", "Bigg Boss Malayalam"]
---

# 'എന്റെ കല്യാണം കഴിഞ്ഞു....'; നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ ഭുവനേഷ്

> **Lead Summary:** ** ടെലിവിഷൻ** സീരിയൽ താരം അനുമോൾ ആർ.എസ് വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലും ഇൻഫ്ലുവൻസറുമായ ഭുവനേഷ് രാജേന്ദിരനാണ് വരൻ. ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

## Article Content

** ടെലിവിഷൻ** സീരിയൽ താരം അനുമോൾ ആർ.എസ് വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലും ഇൻഫ്ലുവൻസറുമായ ഭുവനേഷ് രാജേന്ദിരനാണ് വരൻ. ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

വിവാഹത്തിന്റെ ദൃശ്യങ്ങൾ 'ഞങ്ങൾ വിവാഹിതരായി', 'എന്റെ കല്യാണം കഴിഞ്ഞു', 'വിവാഹശേഷം ഞങ്ങളുടെ ആദ്യ പ്രതികരണം' എന്നീ ക്യാപ്ഷനുകളോടെ അനുമോൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അനുമോളുടെ വിവാഹമാണെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം' എന്ന പേരിൽ നടി ഇന്നലെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നിരവധിപേരാണ് ഇതിന് താഴെ കമന്റ് ചെയ്തത്. അടുത്തിടെ വിവാഹത്തെക്കുറിച്ചുള്ള യൂട്യൂബ് ചാനലുകളുടെ ചോദ്യത്തിന്, 'നാളെയാണ് കല്യാണം' എന്നായിരുന്നു അനുമോളുടെ രസകരമായ മറുപടി.

ടെലിവിഷൻ പരമ്പരകളിലൂടെയും ജനപ്രിയ കോമഡി ഷോകളിലൂടെയുമാണ് അനുമോൾ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 7ലെ ടൈറ്റിൽ വിന്നർ കൂടിയാണ് അനുമോൾ. തിരുവനന്തപുരം സ്വദേശിയാണ്.ഫാഷൻ, ലൈഫ് സ്റ്റൈൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻഫ്ലുവൻസറാണ് അനുമോളുടെ പങ്കാളി ഭുവനേഷ്. മോഡൽ എന്ന നിലയിലും ഭുവനേഷ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

**English Summary:**

TV actress Anumol RS has got married to Bhuvanesh Rajendiran, a Tamil Nadu native, actor, model and influencer. The wedding was held at Guruvayur Temple on Tuesday morning in the presence of close friends and relatives. Anumol shared videos of the wedding on her YouTube channel. Actor and MP Suresh Gopi also attended the ceremony. Anumol rose to fame through TV serials and comedy shows and won the Kerala State Television Award for Best Actress. She was also the title winner of Bigg Boss Malayalam Season 7.

### Related Links & Sources
- [Original Story Source](https://moviemax.in/news/379043/anumol-rs-married-bhuvanesh-rajendiran-guruvayur)