---
title: "'ഉള്ളിലെ കത്തുന്ന തീ അടക്കിവച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി'; സംയുക്തയോടും മഞ്ജു ചേച്ചിയോടും എല്ലാം തുറന്നു പറഞ്ഞതായും നടൻ കലാഭവൻ നവാസിൻ്റെ ഭാര്യയും നടിയുമായ രഹ്ന "
english_title: "Kalabhavan Navas Wife Rehna Opens Up About Acting Journey and Support"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378998/kalabhavan-navas-wife-rehna-opens-up-about-acting-journey"
published_at: "2026-08-18T06:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83b593662bf_kalabhavan-navas-wife-rehna-opens-up-about-acting-journey2.jpg"
keywords: ["Kalabhavan Navas", "Rehna", "Manju Warrier", "Samyuktha Varma"]
---

# 'ഉള്ളിലെ കത്തുന്ന തീ അടക്കിവച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി'; സംയുക്തയോടും മഞ്ജു ചേച്ചിയോടും എല്ലാം തുറന്നു പറഞ്ഞതായും നടൻ കലാഭവൻ നവാസിൻ്റെ ഭാര്യയും നടിയുമായ രഹ്ന 

> **Lead Summary:** **മ**ലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ നവാസ് വിടപറഞ്ഞിട്ട് നാളുകളേറെയായി. ആ നഷ്ടം ഉൾക്കൊള്ളാൻ കുടുംബത്തിനും ആരാധകർക്കും ഇപ്പോഴും എളുപ്പമായിട്ടില്ല. എങ്കിലും ജീവിതം പതുക്കെ താളം കണ്ടെത്തുകയാണ്.

## Article Content

**മ**ലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ നവാസ് വിടപറഞ്ഞിട്ട് നാളുകളേറെയായി. ആ നഷ്ടം ഉൾക്കൊള്ളാൻ കുടുംബത്തിനും ആരാധകർക്കും ഇപ്പോഴും എളുപ്പമായിട്ടില്ല. എങ്കിലും ജീവിതം പതുക്കെ താളം കണ്ടെത്തുകയാണ്.

**

നവാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കുടുംബം തന്നെ സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഇന്നും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെടുന്നത് ഈ പോസ്റ്റുകളിലൂടെയാണ്.

ഇപ്പോൾ ശ്രദ്ധ നേടുന്നത് നവാസിന്റെ ഭാര്യ രഹ്ന പങ്കുവച്ച കുറിപ്പാണ്. താൻ അഭിനയിച്ച ആദ്യ ചിത്രമായ 'ഹാപ്പി ലൂപ്പി'ന്റെ അനുഭവമാണ് രഹ്ന ഇൻസ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞത്.

> "ഉള്ളിലെ കത്തുന്ന തീ അടക്കിവച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചുവച്ച് പെർഫോം ചെയ്യുക എളുപ്പമല്ല. പക്ഷേ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു," എന്നാണ് രഹ്ന കുറിച്ചത്.

> സിനിമയിലേക്കുള്ള വഴി തെളിഞ്ഞതും വലിയ പിന്തുണ ലഭിച്ചതും സംയുക്ത വർമയിലൂടെയാണെന്ന് അവർ പറയുന്നു. "സംയുക്ത വർമ വഴിയാണ് മഞ്ജു ചേച്ചി എനിക്ക് ഈ കഥാപാത്രം തന്നത്.

> എനിക്ക് ഇപ്പോൾ ജോലി ചെയ്യാനുള്ള ശക്തിയില്ലെന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും തുറന്നുപറഞ്ഞിരുന്നു. എന്നാൽ അവരെല്ലാം എന്നെ വളരെയധികം പിന്തുണച്ചു. പ്രോത്സാഹിപ്പിച്ചു. അതാണ് മുന്നോട്ടുപോകാനുള്ള കരുത്തായത്," രഹ്ന കൂട്ടിച്ചേർത്തു.

ഈ കഥാപാത്രം ചെയ്യാൻ അവസരം നൽകിയ സംയുക്ത വർമയ്ക്കും മഞ്ജു വാര്യർക്കും, കൂടാതെ സംവിധായകൻ ആനന്ദ് മേനോനോടും നിർമ്മാതാവ് ആഷിഖ് ഐമറിനോടും രഹ്ന പ്രത്യേകം നന്ദി അറിയിച്ചു. തന്റെ അവസ്ഥ മനസിലാക്കി കൂടെ നിന്ന സെറ്റിലെ മുഴുവൻ അണിയറപ്രവർത്തകർക്കും അവർ നന്ദി പറഞ്ഞു.

> "നവാസ്ക്കയുടെ ആത്മാവിനൊപ്പം ഞാൻ മുന്നോട്ടുപോകുന്നു," എന്ന വരികളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ദുഃഖത്തിന്റെ നടുവിലും കുടുംബത്തിനായി ഉയർത്തെണേൽക്കുന്ന ഒരു സ്ത്രീയുടെ കരുത്താണ് രഹ്നയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്. ആ പിന്തുണയ്ക്ക് പിന്നിൽ മഞ്ജു വാര്യരും സംയുക്ത വർമയും ആനന്ദ് മേനോനും ഉൾപ്പെടെയുള്ളവരുടെ കൈ കൂടി ഉണ്ടായിരുന്നു എന്നത് ആരാധകർ ഏറ്റെടുക്കുന്നുമുണ്ട്.

English Summary:**

Rehna, wife of late Malayalam actor Kalabhavan Navas, has opened up about her return to acting through her first film, ‘Happy Loopy’. In an Instagram note, she said she has learned to smile while holding back the pain within and that hiding her struggles while performing was difficult, but she trained herself to do it for her children. Rehna said Samyuktha Varma helped pave the way for her into cinema and that Manju Warrier, director Anand Menon and others supported her despite her concerns about working. She thanked Samyuktha, Manju Warrier, Anand Menon, producer Ashiq Aimar and the entire crew.

### Related Links & Sources
- [Original Story Source](https://moviemax.in/news/378998/kalabhavan-navas-wife-rehna-opens-up-about-acting-journey)