---
title: "മോഹൻലാൽ ചിത്രത്തിന് തിരിച്ചടി; ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്"
english_title: "Mohanlal Movie Athimanoharam Shooting Permission Denied Sabarimala Forest Department"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378925/mohanlal-athimanoharam-sabarimala-shooting-permission-denied"
published_at: "2026-08-17T15:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82d6e337f25_mohanlal-athimanoharam-sabarimala-shooting-permission-denied.jpg"
keywords: ["Mohanlal", "Athimanoharam", "Sabarimala", "Forest Department"]
---

# മോഹൻലാൽ ചിത്രത്തിന് തിരിച്ചടി; ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്

> **Lead Summary:** ** **മോഹൻലാൽ നായകനായെത്തുന്ന പുതിയ സിനിമയ്ക്ക് ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ് രംഗത്ത്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്നതാണെന്നും, ഇവിടെ ഷൂട്ടിംഗ് നടത്താൻ അനുമതിയില്ലെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കിയത്.

## Article Content

** **മോഹൻലാൽ നായകനായെത്തുന്ന പുതിയ സിനിമയ്ക്ക് ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ് രംഗത്ത്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്നതാണെന്നും, ഇവിടെ ഷൂട്ടിംഗ് നടത്താൻ അനുമതിയില്ലെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കിയത്.

അതേസമയം, റാന്നി വനംവകുപ്പിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ചിത്രീകരണത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പമ്പ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷന്റെ കീഴിലാണ് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും.

'തുടരും' എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ പ്രധാന ഭാഗങ്ങൾ ശബരിമലയിൽ ചിത്രീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ചിത്രീകരണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് സിനിമ ടീമിന് അനുമതി നൽകിയിരുന്നത്.

എന്നാൽ, ആ പ്രദേശത്ത് ചിത്രീകരണം നടത്തുമ്പോൾ കർശനമായ പ്രത്യേക നിബന്ധനകൾ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയിരുന്നത്. ശബരിമലയെയോ മതവിശ്വാസങ്ങളെയോ മോശമായി ചിത്രീകരിക്കാൻ സിനിമ പാടില്ല എന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്.

English Summary:

The Forest Department has denied permission to shoot Mohanlal's upcoming film ‘Athimanoharam’ at Sabarimala Sannidhanam as the area falls under Periyar Tiger Reserve. Shooting was allowed in Ranni Forest Division till Pampa, and filming will take place there tomorrow. Directed by Tharun Moorthy, the film received Devaswom Board approval with conditions including no negative portrayal of Sabarimala or religious beliefs. Around 80% of the shoot is complete and the film is set for a worldwide release on December 24.

### Related Links & Sources
- [Original Story Source](https://moviemax.in/news/378925/mohanlal-athimanoharam-sabarimala-shooting-permission-denied)