---
title: "'ബിജെപിയില്‍ നേരിട്ടത് കടുത്ത അവഗണന; പ്രവർത്തിക്കാൻ അവസരം നൽകാതെ അവഗണിച്ചു' - കാരണങ്ങൾ വിശദീകരിച്ച് നടൻ ദേവൻ"
english_title: "Actor Devan Explains Reasons For Quitting BJP, Cites Groupism And Neglect"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378906/actor-devan-resigns-bjp-cites-groupism"
published_at: "2026-08-17T13:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82bbd496a59_actor-devan-resigns-bjp-cites-groupism.jpg"
keywords: ["Devan", "BJP Kerala", "Resignation", "Kerala Politics", "Actor"]
---

# 'ബിജെപിയില്‍ നേരിട്ടത് കടുത്ത അവഗണന; പ്രവർത്തിക്കാൻ അവസരം നൽകാതെ അവഗണിച്ചു' - കാരണങ്ങൾ വിശദീകരിച്ച് നടൻ ദേവൻ

> **Lead Summary:** **ബി**ജെപി വിടാനുള്ള കാരണങ്ങൾ വിശദീകരിച്ച് നടൻ ദേവൻ. ഒന്നല്ല ഒരുപാട് കാരണങ്ങളാലാണ് താൻ പാർട്ടി വിട്ടതെന്ന് ദേവൻ വ്യക്തമാക്കി. പ്രധാന പ്രശ്‌നം ഗ്രൂപ്പിസമാണ്. തനിക്ക് പ്രവർത്തിക്കാനുള്ള ഇടം കിട്ടിയില്ല.

## Article Content

**ബി**ജെപി വിടാനുള്ള കാരണങ്ങൾ വിശദീകരിച്ച് നടൻ ദേവൻ. ഒന്നല്ല ഒരുപാട് കാരണങ്ങളാലാണ് താൻ പാർട്ടി വിട്ടതെന്ന് ദേവൻ വ്യക്തമാക്കി. പ്രധാന പ്രശ്‌നം ഗ്രൂപ്പിസമാണ്. തനിക്ക് പ്രവർത്തിക്കാനുള്ള ഇടം കിട്ടിയില്ല.

നിർണായക യോഗങ്ങളിൽ പോലും വൈസ് പ്രസിഡന്റായ തന്നെ ഉൾപ്പെടുത്തിയില്ല. തന്നെ അറിയിക്കാതെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. അഞ്ച് വർഷം താൻ കാത്തിരുന്നു. രാഷ്ട്രീയത്തിൽ തുടരുമെന്നും പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ട് പോകുമെന്നും ദേവൻ വ്യക്തമാക്കി.

ബിജെപിക്ക് അകത്ത് നിന്നുകൊണ്ട് തനിക്ക് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ കഴിയുന്നില്ല. ബിജെപിയിലെ ചില നേതാക്കൾക്ക് ഹിന്ദുത്വ അജണ്ടയുണ്ട്. അതുമായി തനിക്ക് യോജിക്കാനാകില്ല.

ഇക്കാര്യങ്ങൾ പറയാനായി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബിജെപിയുടെ മുതിർന്ന നേതാക്കളെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നും ദേവൻ പറയുന്നു. കേരളത്തിന്റെ 'പ്രൊപ്പഗണ്ടാ സെക്രട്ടറി' പദവി തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും ദേവൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് ബിജെപി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെക്കുന്നതായി കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടതായി ദേവൻ പറഞ്ഞിരുന്നു.

2004-ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു.

കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. 2004-ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/378906/actor-devan-resigns-bjp-cites-groupism)