---
title: "സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറ്റം ചോദ്യം ചെയ്തപ്പോൾ വസ്ത്രമഴിച്ച് ബ്ലേഡ് ആക്രമണം; പ്രമുഖ നടി മഹാരാഷ്ട്രയിൽ അറസ്റ്റിൽ"
english_title: "Model Arrested For Attacking RPF Staff With Razor Blade On Aravali Express"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378835/model-arrested-attack-rpf-aravali-express-dahanu"
published_at: "2026-08-16T21:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81daf3d80ac_model-arrested-attack-rpf-aravali-express-dahanu.jpg"
keywords: ["Aravali Express", "RPF", "Model Arrested", "Seat Dispute", "Antara Banerjee"]
---

# സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറ്റം ചോദ്യം ചെയ്തപ്പോൾ വസ്ത്രമഴിച്ച് ബ്ലേഡ് ആക്രമണം; പ്രമുഖ നടി മഹാരാഷ്ട്രയിൽ അറസ്റ്റിൽ

> **Lead Summary:** ** ബന്ദാ-**ഗംഗാനഗർ അരവാലി എക്സ്പ്രസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും റേസർ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ട്രെയിന്റെ ജനൽച്ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ താനെ സ്വദേശിയായ മോഡൽ അറസ്റ്റിലായി.

## Article Content

** ബന്ദാ-**ഗംഗാനഗർ അരവാലി എക്സ്പ്രസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും റേസർ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ട്രെയിന്റെ ജനൽച്ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ താനെ സ്വദേശിയായ മോഡൽ അറസ്റ്റിലായി.

ആഗസ്റ്റ് 12-ന് രാത്രി ബോറിവിലിക്കും ദഹാനുവിനും ഇടയിൽ വെച്ചാണ് സംഭവം. വെബ് സീരീസ് ചിത്രീകരണത്തിനായി സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന താനെ സ്വദേശി അന്തരാ സോഹം ബാനർജി (31) ആണ് അക്രമം നടത്തിയതെന്ന് റെയിൽവേ പോലീസ് അറിയിച്ചു.സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ കയറിയ ഇവർ മറ്റൊരാളുടെ റിസർവ് ചെയ്ത സീറ്റിൽ ഇരിക്കുകയായിരുന്നു.

സീറ്റ് ഒഴിയാൻ യാത്രക്കാരൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ടിക്കറ്റ് എക്‌സാമിനർ ഹരിതേഷ് ത്രിപാഠിയും ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യാമിനി കാന്ത് മിശ്രയും കോൺസ്റ്റബിൾ രാജേഷ് കുമാറും ഇടപെട്ടു. എന്നാൽ യുവതി കൂടുതൽ അക്രമാസക്തയാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ യുവതി സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കയ്യിലുണ്ടായിരുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് ആർപിഎഫ് എഎസ്ഐ യാമിനി കാന്ത് മിശ്രയെയും ടിടിഇയെയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ഇവർക്കും യുവതിക്കും പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ യൂണിഫോം കീറുകയും മൊബൈൽ ഫോണിന് തകരാർ സംഭവിക്കുകയും ചെയ്തു.

ആർപിഎഫ് ഉദ്യോഗസ്ഥർ എസി കോച്ചിന്റെ വാതിലുകൾ പൂട്ടിയിട്ടതോടെ, യുവതി കോച്ചിന്റെ ജനൽച്ചില്ല് തകർത്ത് പുറത്തുകടക്കാൻ ശ്രമിച്ചു. തുടർന്ന് ദഹാനു റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിയെ റെയിൽവേ പോലീസ് (ജിആർപി) കസ്റ്റഡിയിലെടുത്തു.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പിന്നീട് ഇവർക്ക് ജാമ്യം അനുവദിച്ചു. എസി കോച്ചിലേക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ നിരാശയാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

**English Summary:**

A 31-year-old model, Antara Soham Banerjee from Thane, was arrested after attacking RPF personnel and a ticket examiner with a razor blade on the Bandra-Ganganagar Aravali Express. The incident occurred on August 12 night between Borivali and Dahanu. Police said she had a sleeper class ticket but was sitting on a reserved seat in AC coach. When asked to vacate, she abused officials, tore her clothes, and attacked ASI Yamini Kant Mishra and TTE Haritesh Tripathi. She also broke a coach window. She was detained at Dahanu station. Police stated frustration over not getting an AC ticket was the likely cause. She was later granted bail.

### Related Links & Sources
- [Original Story Source](https://moviemax.in/news/378835/model-arrested-attack-rpf-aravali-express-dahanu)