---
title: "ജൂഡിനൊപ്പം ഒരു കിടിലൻ പടം ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ, 12 കൊല്ലം കാത്തിരുന്ന നിമിഷമെന്ന് മറുപടി"
english_title: "Mohanlal And Jude Anthany Joseph To Team Up Again For New Film Next Year"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378814/mohanlal-jude-anthany-joseph-new-film-2027"
published_at: "2026-08-16T18:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81af51b5285_mohanlal-jude-anthany-joseph-new-film-2027.jpg"
keywords: ["Mohanlal", "Jude Anthany Joseph", "Malayalam Cinema", "New Movie"]
---

# ജൂഡിനൊപ്പം ഒരു കിടിലൻ പടം ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ, 12 കൊല്ലം കാത്തിരുന്ന നിമിഷമെന്ന് മറുപടി

> **Lead Summary:** **സം**വിധായകൻ ജൂഡ് ആന്റണി ജോസഫും നടൻ മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. അടുത്ത വർഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഉണ്ടാകുമെന്ന് മോഹൻലാൽ തന്നെയാണ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്.

## Article Content

**സം**വിധായകൻ ജൂഡ് ആന്റണി ജോസഫും നടൻ മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. അടുത്ത വർഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഉണ്ടാകുമെന്ന് മോഹൻലാൽ തന്നെയാണ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്.

> മോഹൻലാലും ജൂഡ് ആന്റണിയും ഒന്നിച്ച് ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകരെ ആവേശത്തിലാക്കുന്ന പ്രഖ്യാപനം ഉണ്ടായത്.“പന്ത്രണ്ട് വർഷമായി ഈ ദിനത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു” എന്നാണ് സിനിമ പ്രഖ്യാപിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ജൂഡ് ആൻ്റണി കമന്റ് ചെയ്തത്.

പോസ്റ്റിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും ജൂഡ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി നായികയായി എത്തിയ ‘തുടക്കം’ ആണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത അവസാന ചിത്രം. ആ ചിത്രത്തിൽ മോഹൻലാലും വേഷമിട്ടിരുന്നു.

ആദ്യദിനം തന്നെ മൂന്ന് കോടി ആഗോള കളക്ഷൻ നേടിയ ചിത്രം നിലവിൽ 15 കോടിക്ക് മുകളിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘തുടക്കം’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോഴാണ് മോഹൻലാലിനെ നായകനാക്കി ജൂഡ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.

‘തുടക്ക’ത്തിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായുള്ള ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് ജൂഡ് സംസാരിച്ചിരുന്നു. മോഹൻലാലും ആയുഷ്മാൻ ഖുറാനയും ഒന്നിക്കുന്ന ഒരു ബോളിവുഡ് സിനിമ പദ്ധതി തനിക്കുണ്ടായിരുന്നുവെന്നും നിർമ്മാണ കമ്പനി മോഹൻലാലിനെ സെക്കന്ററി ആക്ടർ എന്ന നിലയിൽ പരിഗണിച്ചതോടെ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും സംവിധായകൻ അന്ന് പറഞ്ഞിരുന്നു.

ആ പ്രഖ്യാപനം പുറത്തുവന്നതോടെ, ആ സിനിമ തന്നെയാണോ ഇപ്പോൾ ലാലേട്ടനെ നായകനാക്കി ജൂഡ് ഒരുക്കാൻ പോകുന്നതെന്ന ചോദ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. മോഹൻലാൽ – ജൂഡ് ആൻ്റണി സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.

**English Summary:**

> Director Jude Anthany Joseph and actor Mohanlal have announced a new film together, set for release next year. Mohanlal shared the news on social media with a photo of the two, sparking excitement among fans. Jude commented, "I have been waiting for this day for twelve years." The duo last worked together in 'Thudakkam', which starred Mohanlal's daughter Visamaya and has crossed 15 crore globally. Amid speculation, fans are now wondering if this new project is the Bollywood film Jude had earlier mentioned with Mohanlal and Ayushmann Khurrana. More details are expected soon.

### Related Links & Sources
- [Original Story Source](https://moviemax.in/news/378814/mohanlal-jude-anthany-joseph-new-film-2027)