---
title: "ബിജെപി വിട്ട് നടൻ ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു"
english_title: "Actor Devan Quits BJP Kerala Vice President Resigns"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378780/actor-devan-quits-bjp-kerala-vice-president-resigns"
published_at: "2026-08-16T14:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a817abccd5c9_actor-devan-quits-bjp-kerala-vice-president-resigns.jpg"
keywords: ["Devan", "BJP Kerala", "Resignation", "Kerala Politics", "Actor"]
---

# ബിജെപി വിട്ട് നടൻ ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

> **Lead Summary:** ** **നടൻ ദേവൻ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടൻ നേതൃത്വത്തിന് കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്റെ പ്രഖ്യാപനം ഉണ്ടായത്.

## Article Content

** **നടൻ ദേവൻ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടൻ നേതൃത്വത്തിന് കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്റെ പ്രഖ്യാപനം ഉണ്ടായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടതായി അദ്ദേഹം വ്യക്തമാക്കി. വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും നടൻ അറിയിച്ചു.

2004-ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ സ്വന്തമായി പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയാണുണ്ടായത്. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും, കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് വ്യക്തമാക്കിയിരുന്നു. 2004-ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയായി ദേവൻ മത്സരിച്ചിട്ടുമുണ്ട്.

English Summary:

Actor Devan has announced his resignation from the BJP. He said he will soon submit his resignation letter from the post of state vice president and primary membership of the party. The announcement was made at a public event at Kanichukulangara temple. Devan cited issues faced during the last election as a reason. He had formed the Navakerala People's Party in 2004, which later merged with the BJP following a meeting with Union Minister Amit Shah. Devan had also contested the Vadakkancherry by-election in 2004 as a Kerala People's Party candidate.

**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/378780/actor-devan-quits-bjp-kerala-vice-president-resigns)