---
title: "വീണ്ടും സ്റ്റെലിഷ് ലുക്കിൽ മമ്മൂട്ടി; വൈറലായി ചിത്രങ്ങൾ "
english_title: "Mammootty in a stylish look again; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37876/mammootty-in-a-stylish-look-again-images-go-viral"
published_at: "2022-04-16T18:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625abecc3890a_mammooty.jpg"
keywords: []
---

# വീണ്ടും സ്റ്റെലിഷ് ലുക്കിൽ മമ്മൂട്ടി; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** **മ**ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടിവരുന്ന അത്ഭുതമാണ് മമ്മൂട്ടി. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളും ഗെറ്റപ്പുരളും സമൂഹമാധ്യമത്തില്‍ തരംഗമാകാറുണ്ട്.

## Article Content

**മ**ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടിവരുന്ന അത്ഭുതമാണ് മമ്മൂട്ടി. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളും ഗെറ്റപ്പുരളും സമൂഹമാധ്യമത്തില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗെറ്റപ്പാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. ആരാധകരും താരങ്ങളും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. വിഷു ദിനത്തിലാണ് താരം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം പങ്കുവച്ചത്.

ഓറഞ്ച് നിറത്തില്‍ ഡെനിം ജാക്കറ്റ് അണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിൽ തരം​ഗമായിരിക്കുന്നത്. മമ്മൂട്ടിയുടെ ചുറുചുറുക്കിനെയും ലുക്കിനെയും പ്രശംസിച്ച് നിരവധി ആരാധകരും ചിത്രത്തിന് താഴെ പ്രതികരണങ്ങള്‍ അറിയിച്ചു.

'ചുള്ളൻ, ചെറുപ്പക്കാരെ പറയിപ്പിക്കും, നാട്ടുകാരെ ഓടിവരണേ.. സോഷ്യൽ മീഡിയയ്ക്ക് തീപിടിച്ചെ, അനുജൻ ആണോ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. വിഷു ആശംസകൾ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കസവ് മുണ്ടും ഷർട്ടും ധരിച്ച് കൂളിം​ഗ് ​ഗ്ലാസും വച്ചുള്ള താരത്തിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെന്റിം​ഗ് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37876/mammootty-in-a-stylish-look-again-images-go-viral)