---
title: "'ഒരു അറ്റം മുട്ടിക്കാൻ പറ്റുന്നില്ലെന്ന് റോബിൻ പറഞ്ഞു, കടം കൊടുത്ത പൈസ തന്നില്ലെങ്കിൽ ആരായാലും പ്രതികരിക്കില്ലേ?' റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സായ് കൃഷ്ണ"
english_title: "Sai Krishna Supports Abhil Dev In Robin Radhakrishnan Financial Row"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378687/sai-krishna-robin-radhakrishnan-abhil-dev-financial-row-"
published_at: "2026-08-15T16:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a804ce464dc0_sai-krishna-robin-radhakrishnan-abhil-dev-financial-row.jpg"
keywords: ["Robin Radhakrishnan", "Sai Krishna", "Abhil Dev", "Bigg Boss"]
---

# 'ഒരു അറ്റം മുട്ടിക്കാൻ പറ്റുന്നില്ലെന്ന് റോബിൻ പറഞ്ഞു, കടം കൊടുത്ത പൈസ തന്നില്ലെങ്കിൽ ആരായാലും പ്രതികരിക്കില്ലേ?' റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സായ് കൃഷ്ണ

> **Lead Summary:** ** **ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക ആരോപണങ്ങളും ശബ്ദരേഖകളും പ്രചരിക്കുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ തനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തി മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ രംഗത്ത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി റോബിൻ രാധാകൃഷ്ണനാണ് പ്രധാന ചർച്ചാ വിഷയം.

## Article Content

** **ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക ആരോപണങ്ങളും ശബ്ദരേഖകളും പ്രചരിക്കുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ തനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തി മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ രംഗത്ത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി റോബിൻ രാധാകൃഷ്ണനാണ് പ്രധാന ചർച്ചാ വിഷയം.

പ്രചരിക്കുന്ന വിവാദ ശബ്ദരേഖകൾക്കും തനിക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങൾക്കും റോബിൻ കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ മറുപടി നൽകിയിരുന്നു. ബിഗ് ബോസ് മത്സരാർഥിയായിരുന്ന വേദ് ലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവും ചേർന്ന് കൃത്രിമമായി നിർമിച്ച എഡിറ്റഡ് ഓഡിയോകളും വ്യാജ പ്രചാരണങ്ങളും ഉപയോഗിച്ച് തന്നിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാനും രാഷ്ട്രീയമായി തകർക്കാനും ശ്രമിക്കുകയാണെന്നാണ് റോബിൻ ആരോപിച്ചത്.

> ഇതിന് പിന്നാലെയാണ് സായ് കൃഷ്ണയുടെ പ്രതികരണം. സാമ്പത്തികമായി തകർന്ന് നിന്ന സമയത്ത് റോബിനെ സഹായിച്ചയാളാണ് അഭിൽ ദേവെന്ന് സായ് കൃഷ്ണ പറഞ്ഞു."വലിയ ഒരു തുക കടമുണ്ട്. മാസം മാസം അടച്ച് തീർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒരു അറ്റം മുട്ടിക്കാൻ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിൻ തന്നെയാണ് ഒരു ദിവസം പറഞ്ഞത്" എന്ന് സായ് കൃഷ്ണ വെളിപ്പെടുത്തി. പിന്നീട് പ്രമോഷനുകളും പരിപാടികളും കുറഞ്ഞ് വീഴ്ചയുണ്ടായെന്നും അതിനിടയിൽ അമ്മയുടെ ചികിത്സയും മറ്റ് ചെലവുകളും വന്നെന്നും അദ്ദേഹം പറഞ്ഞു.

അഭിൽ ദേവിന് റോബിൻ പൈസ കൊടുക്കാനുണ്ടെന്നത് ശരിയാണ്. കൊടുക്കാനുള്ളത് കൊടുക്കാനുള്ളത് തന്നെയാണ്. കൊടുക്കും എന്ന് പറഞ്ഞ സമയത്ത് തിരിച്ച് കൊടുത്തിട്ടുമില്ല. അഭിലിൽ നിൽക്കുന്ന കാര്യമല്ല. വേറെയും ആൾക്കാരുണ്ട്. പക്ഷെ അവർ പുറത്ത് വന്നിട്ടില്ല എന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു. ഒന്നും രണ്ടും രൂപയല്ല, ലക്ഷക്കണക്കിന് രൂപയാണ് കടമെന്നും അദ്ദേഹം പറഞ്ഞു.

റോബിനെ പല അവസ്ഥയിലും സഹായിച്ച അഭിൽ ദേവിനെയാണ് വാർത്താ സമ്മേളനത്തിൽ വന്നിരുന്ന് പീഡന കേസിലെ പ്രതി എന്നൊക്കെ പറയുന്നതെന്നും സായ് കൃഷ്ണ വിമർശിച്ചു. പൈസയുടെ പേരിലാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. കടം കൊടുത്ത പൈസ തന്നില്ലെങ്കിൽ ആരായാലും പ്രതികരിക്കില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

ഇവർ തമ്മിലുള്ള പല ചാറ്റും താൻ കണ്ടിട്ടുണ്ടെന്നും അതിൽ അഭിലിനെ ദൈവം എന്നൊക്കെയാണ് റോബിൻ വിശേഷിപ്പിച്ചിട്ടുള്ളതെന്നും സായ് കൃഷ്ണ പറഞ്ഞു. അമ്മ വയ്യാതെ കിടന്ന സമയത്ത് പണം തന്ന് സഹായിച്ച അഭിൽ ദേവിന്റെ മരണപ്പെട്ട അമ്മയെ റോബിൻ മോശമായി പറയുന്ന ഓഡിയോ കേട്ടതായും അദ്ദേഹം വെളിപ്പെടുത്തി.

തനിക്കും റോബിനും തമ്മിലുണ്ടായിരുന്ന പണമിടപാട് കഴിഞ്ഞ ദിവസം ക്ലിയർ ആയതായും സായ് കൃഷ്ണ പറഞ്ഞു. അഭിലിന് നല്ലൊരു തുക റോബിൻ നൽകാനുണ്ടെന്നും ബിഗ് ബോസ് ഷോയിൽ പോലും റോബിൻ അഭിലിനെ ഉപയോഗിച്ചുവെന്നും അദ്ദേഹത്തെ ചൂഷണം ചെയ്തുവെന്നും സായ് കൃഷ്ണ ആരോപിച്ചു.

English Summary:

> Former Bigg Boss contestant Sai Krishna has spoken out in support of Abhil Dev amid the controversy involving Robin Radhakrishnan. Robin had alleged that edited audios and false campaigns by Ved Lakshmi and Abhil Dev were being used to extort money and damage him politically. Sai Krishna claimed Robin owes a large sum to Abhil Dev and that Abhil had helped Robin during financial difficulties, including his mother's treatment. He said Robin had described Abhil as "god" in chats but is now making allegations against him. Sai Krishna also stated that Robin has used Abhil for benefits in the Bigg Boss show and urged that dues be cleared.

### Related Links & Sources
- [Original Story Source](https://moviemax.in/news/378687/sai-krishna-robin-radhakrishnan-abhil-dev-financial-row-)