---
title: "വെങ്കി അറ്റ്ലൂരി - സൂര്യ കൂട്ടുകെട്ടിൽ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'; ചിത്രത്തിന്റെ റിവ്യൂ "
english_title: "Surya and Venky Atluri film Vishwanath and Sons review"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378544/viswanadh-and-sons-movie-review-surya-venky-atluri"
published_at: "2026-08-14T17:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f012d812fd_viswanadh-and-sons-movie-review-surya-venky-atluri.jpg"
keywords: ["Surya", "Mamitha Baiju", "Viswanadh and Sons", "Movie Review"]
---

# വെങ്കി അറ്റ്ലൂരി - സൂര്യ കൂട്ടുകെട്ടിൽ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'; ചിത്രത്തിന്റെ റിവ്യൂ 

> **Lead Summary:** **[**തെലുങ്ക് യുവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ വെങ്കി അറ്റ്ലൂരിയും സൂപ്പർതാരം സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. ചിത്രത്തിൽ മലയാളി താരം മമിത ബൈജുവാണ് നായികയായി എത്തുന്നത്.

## Article Content

**[**തെലുങ്ക് യുവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ വെങ്കി അറ്റ്ലൂരിയും സൂപ്പർതാരം സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. ചിത്രത്തിൽ മലയാളി താരം മമിത ബൈജുവാണ് നായികയായി എത്തുന്നത്.

വൻ വിജയവും നിരൂപക പ്രശംസയും നേടിയ 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

റൊമാന്റിക് കോമഡിയുടെ പശ്ചാത്തലത്തിലുള്ള ഒരു കളർഫുൾ ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നറാണ് ഈ ചിത്രമെന്നാണ് പ്രൊമോഷണൽ മെറ്റീരിയലുകൾ നൽകിയ സൂചന. മികച്ച താരനിരയുടെയും സാങ്കേതിക സംഘത്തിന്റെയും അകമ്പടിയോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്.

തന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായ 'ഗജിനി'യിലെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തിന്റെ പേര്. ഗജിനിയിൽ സഞ്ജയ് രാമസ്വാമിയെങ്കിൽ ഇവിടെ സഞ്ജയ് വിശ്വനാഥ് എന്നാണ് കഥാപാത്രത്തിന്റെ പേര്. വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമകളും ജീവിതത്തിൽ ചില നിഷ്ഠകൾ പാലിക്കുന്നവരുമാണ് രണ്ട് കഥാപാത്രങ്ങളും.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നിടത്താണ് രണ്ട് സിനിമകളുടെയും പ്ലോട്ട് സമാനമാകുന്നത്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതികളിലാണ് സംവിധായകൻ ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ഗജിനിയിൽ പ്രണയത്തിന് പ്രാധാന്യം നൽകുമ്പോൾ ഇവിടെ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾക്കാണ് മുൻഗണന. നായകനിലോ നായികയിലോ മാത്രം ഒതുങ്ങിനിൽക്കാതെ, വന്നുപോകുന്ന എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം നൽകുന്ന വെങ്കി അറ്റ്ലൂരിയുടെ രചനാശൈലി ഈ ചിത്രത്തിലും ഏറെ ശ്രദ്ധേയമാണ്.

പാരമ്പര്യമായി ലഭിച്ച ബിസിനസ് സാമ്രാജ്യത്തെ പലമടങ്ങ് വളർത്തിയെടുത്ത നാൽപ്പത്തിരണ്ടുകാരനായ സഞ്ജയ് വിശ്വനാഥ് അവിവാഹിതനാണ്. അവിവാഹിതനായി തുടരുന്നതിന് അയാൾക്ക് സ്വന്തമായ ചില കാരണങ്ങളും ബോധ്യങ്ങളുമുണ്ട്.

എന്നാൽ മകൻ വിവാഹം കഴിഞ്ഞ് കാണണമെന്നും പേരക്കുട്ടിയെ ഓമനിക്കണമെന്നും ആഗ്രഹിക്കുന്ന അമ്മയുടെ നിരന്തരമായ സമ്മർദ്ദത്തിലാണ് അയാളുടെ ദിനചര്യകൾ മുന്നോട്ട് പോകുന്നത്. ഈ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാനും അമ്മയുടെ ആഗ്രഹം നിറവേറ്റാനുമായി അയാൾ ഒടുവിൽ ഒരു വഴി കണ്ടെത്തുന്നു.

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും മാധ്യമശ്രദ്ധയിലും നിൽക്കുന്ന ഒരാൾ അത്തരമൊരു വഴി തിരഞ്ഞെടുക്കുമ്പോൾ അയാളുടെ വ്യക്തിജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളും പ്രശ്നങ്ങളുമാണ് മനോഹരമായ ഒരു ഫാമിലി ഡ്രാമയായി സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/378544/viswanadh-and-sons-movie-review-surya-venky-atluri)