---
title: "'ഞാൻ പഴഞ്ചൻ ചിന്താഗതിക്കാരനാണ് , ദേഷ്യം വരുമ്പോൾ കണ്ണുകളടച്ച് മിണ്ടാതിരിക്കും'; വീണ്ടും വൈറലായി ധ്രുവ് വിക്രമിന്റെ പഴയ അഭിമുഖം "
english_title: "Dhruv Vikram Old Interview Viral After Anupama Parameswaran Statement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378542/dhruv-vikram-old-interview-viral-after-anupama-parameswaran-statement"
published_at: "2026-08-14T17:08:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7efe7b7a1de_dhruv-vikram-old-interview-viral-after-anupama-parameswaran-statement.jpg"
keywords: ["Dhruv Vikram", "Anupama Parameswaran", "Dhruv Vikram Interview"]
---

# 'ഞാൻ പഴഞ്ചൻ ചിന്താഗതിക്കാരനാണ് , ദേഷ്യം വരുമ്പോൾ കണ്ണുകളടച്ച് മിണ്ടാതിരിക്കും'; വീണ്ടും വൈറലായി ധ്രുവ് വിക്രമിന്റെ പഴയ അഭിമുഖം 

> **Lead Summary:** ** ത**മിഴ് നടൻ ധ്രുവ് വിക്രമിന്റെ ഒരു പഴയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയാകുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിഖിൽ വിജയേന്ദ്ര സിംഹ എന്ന തെലുങ്ക് യൂട്യൂബറിന് ധ്രുവ് നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. തനിക്ക് ദേഷ്യം നിയന്ത്രിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടെന്നും എന്നാൽ അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടൻ ഈ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

## Article Content

** ത**മിഴ് നടൻ ധ്രുവ് വിക്രമിന്റെ ഒരു പഴയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയാകുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിഖിൽ വിജയേന്ദ്ര സിംഹ എന്ന തെലുങ്ക് യൂട്യൂബറിന് ധ്രുവ് നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. തനിക്ക് ദേഷ്യം നിയന്ത്രിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടെന്നും എന്നാൽ അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടൻ ഈ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

> "എനിക്ക് ദേഷ്യം നിയന്ത്രിക്കുന്നതിൽ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഞാനതിൽ മെച്ചപ്പെടാൻ ശ്രമിക്കുകയാണ്. ഞാനിപ്പോൾ ദേഷ്യം വരുമ്പോൾ കണ്ണുകളടച്ച് അൽപ്പനേരം ആരോടും മിണ്ടാതെയിരിക്കും," എന്നാണ് ധ്രുവിന്റെ വാക്കുകൾ. താനൊരു പഴഞ്ചൻ ചിന്താഗതിക്കാരനാണെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. ഒരു ഡേറ്റിന് പോയാൽ ആദ്യത്തെ തവണ പുരുഷൻ തന്നെ ബില്ല് അടയ്ക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും ധ്രുവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പുറത്തുവന്ന നടി അനുപമ പരമേശ്വരന്റെ അഭിമുഖത്തിന് പിന്നാലെയാണ് ധ്രുവ് വിക്രമിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുൻ കാമുകനിൽ നിന്നും താൻ 'നാർസിസിസ്റ്റിക് അബ്യൂസ്' നേരിട്ടുവെന്നും, പ്രണയിച്ചിരുന്ന വ്യക്തി ചില സമയത്ത് 'അന്യൻ' സിനിമയിലെ റെമോയെപ്പോലെയും മറ്റുചിലപ്പോൾ അന്യനെപ്പോലെയുമാണ് പെരുമാറിയിരുന്നതെന്നും അനുപമ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലാണെന്ന് മുൻപ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവർക്കും ഇത് സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവരികയും തുടർന്ന് താൻ പ്രണയത്തകർച്ചയിലൂടെ കടന്നുപോവുകയാണെന്ന് അനുപമ തുറന്നുപറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുതാരങ്ങളുടെയും അഭിമുഖങ്ങൾ ചേർത്തുവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നത്. ധ്രുവിന്റെ ഇന്റർവ്യൂവിന്റെ കമന്റ് ബോക്സിലും ഈ വിഷയമാണ് ഇപ്പോൾ കൂടുതൽ ഇടംപിടിക്കുന്നത്.

**English Summary:**

An old interview of actor Dhruv Vikram has resurfaced and gone viral on social media following recent remarks by actress Anupama Parameswaran. In the previous interview with YouTuber Nikhil Vijayendra Simha during 'Bison' promotions, Dhruv discussed his anger management struggles and personal views. Anupama recently revealed in an interview that she suffered 'narcissistic abuse' in a past relationship, comparing the person to characters from the movie 'Anniyan'. Although rumors previously linked the two, neither confirmed a relationship. Social media users are now connecting both interviews, leading to widespread discussions in the comment sections.

### Related Links & Sources
- [Original Story Source](https://moviemax.in/news/378542/dhruv-vikram-old-interview-viral-after-anupama-parameswaran-statement)