---
title: "അനുപമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചർച്ചകളിൽ നിറഞ്ഞ് ധ്രുവ്; ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി താരം"
english_title: "Dhruv Vikram reacts indirectly after Anupama Parameswaran's viral revelations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378539/dhruv-vikram-indirect-reaction-anupama-parameswaran"
published_at: "2026-08-14T16:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7efb5d11dd2_dhruv-vikram-indirect-reaction-anupama-parameswaran.jpg"
keywords: ["Anupama Parameswaran", "Dhruv Vikram", "Social Media Rumors"]
---

# അനുപമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചർച്ചകളിൽ നിറഞ്ഞ് ധ്രുവ്; ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി താരം

> **Lead Summary:** **[**മുൻ പങ്കാളിയിൽനിന്ന് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിൽ സിനിമ ലോകത്തും സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

## Article Content

**[**മുൻ പങ്കാളിയിൽനിന്ന് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിൽ സിനിമ ലോകത്തും സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പങ്കാളിയുടെ പേര് നടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നടൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമുമായി ബന്ധപ്പെടുത്തിയാണ് നിലവിൽ എല്ലാ ചർച്ചകളും നടക്കുന്നത്. ഇതിനു പിന്നാലെ ധ്രുവ് വിക്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറിയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്കുള്ള പരോക്ഷ മറുപടിയായാണ് ഈ സ്റ്റോറി വ്യാഖ്യാനിക്കപ്പെടുന്നത്. സന്ധ്യാസമയത്ത് കടൽത്തീരത്ത് തിരമാലകൾ അടിക്കുന്നതിന്റെയും കുട്ടികൾ അതിൽ കളിക്കുന്നതിന്റെയും ഒരു ചെറിയ വീഡിയോ ആണ് ധ്രുവ് പങ്കുവെച്ചത്.

ഇതിൽ മറ്റ് വിശദീകരണങ്ങളോ കുറിപ്പുകളോ നൽകിയിട്ടില്ല. ധ്രുവിന്റെ നായികയായി അനുപമ അഭിനയിച്ച 'ബൈസൺ കാളമാടൻ' എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായത്.

മുൻ പങ്കാളി വിക്രം സിനിമയിലെ കഥാപാത്രങ്ങളെപ്പോലെയായിരുന്നു പെരുമാറിയിരുന്നതെന്നാണ് അനുപമ വെളിപ്പെടുത്തിയത്. ചിലപ്പോൾ അന്യനെപ്പോലെയും മറ്റുചിലപ്പോൾ റെമോയെപ്പോലെയും അമ്പിയെപ്പോലെയും അയാൾ പെരുമാറി.

പരിചയപ്പെട്ട് മൂന്നുമാസത്തിനകം തന്നെ വിവാഹനിശ്ചയം നടത്തണമെന്ന ആവശ്യം അയാളും കുടുംബവും ഉന്നയിക്കാൻ തുടങ്ങി. തുടർന്ന് രണ്ടുവർഷത്തോളം കടുത്ത ശാരീരികവും വൈകാരികവുമായ യാതനകളും തകർച്ചയുമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും നടി തുറന്നുപറഞ്ഞിരുന്നു.

നിവിൻ പോളി നായകനായ 'പ്രേമം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനുപമ, പിന്നീട് തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/378539/dhruv-vikram-indirect-reaction-anupama-parameswaran)