---
title: "'അത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനാകില്ല,' ആരാധകന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കന്നഡ താരം യഷ്"
english_title: "Kannada actor Yash explains why he missed fan's funeral after suicide note request"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378534/yash-explains-absence-at-fans-funeral"
published_at: "2026-08-14T16:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef7978bb1c_yash-explains-absence-at-fans-funeral.jpg"
keywords: ["Yash", "Toxic Movie", "Fan Suicide"]
---

# 'അത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനാകില്ല,' ആരാധകന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കന്നഡ താരം യഷ്

> **Lead Summary:** **[**തന്റെ സംസ്കാരച്ചടങ്ങിൽ യഷ് പങ്കെടുക്കണമെന്ന ആഗ്രഹവുമായി ജീവനൊടുക്കിയ ആരാധകന്റെ ചടങ്ങിൽ നിന്ന് താരം വിട്ടുനിന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി കന്നഡ താരം യഷ്.

## Article Content

**[**തന്റെ സംസ്കാരച്ചടങ്ങിൽ യഷ് പങ്കെടുക്കണമെന്ന ആഗ്രഹവുമായി ജീവനൊടുക്കിയ ആരാധകന്റെ ചടങ്ങിൽ നിന്ന് താരം വിട്ടുനിന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി കന്നഡ താരം യഷ്.

ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് താൻ മാറിനിന്നതെന്ന് നടൻ പറഞ്ഞു. 2021 ഫെബ്രുവരിയിലാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള കൊടിദൊഡ്ഡി ഗ്രാമത്തിലെ രാമകൃഷ്ണ (25) ആത്മഹത്യ ചെയ്തത്.

തന്റെ സംസ്‌കാരച്ചടങ്ങിൽ നടൻ യഷും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതായി രാമകൃഷ്ണ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തുവെങ്കിലും യഷ് എത്തിയിരുന്നില്ല.

> "അവിടെ പോയാൽ, ഇതുപോലെയെന്തെങ്കിലും ചെയ്താൽ ഞാൻ വരുമെന്ന് മറ്റു പലരും കരുതാനിടയുണ്ട്. ആ ചിന്താഗതി തന്നെ തെറ്റാണ്. അവൻ മരിച്ചതിനു ശേഷം ഞാൻ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതുകൊണ്ട് എന്താണ് കാര്യം? അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല," യഷ് വ്യക്തമാക്കി.

എന്നാൽ എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ച് തന്നെ കാണാൻ ആഗ്രഹിക്കുന്നവരുടെ അടുത്തേക്ക് പോകാൻ താൻ പരമാവധി ശ്രമിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അതിനിടെ, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന കരിയറിലെ ഏറ്റവും വലിയ ചിത്രമായ 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്‌സ്' ആണ് യഷിന്റേതായി റീലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ മെഗാ ബജറ്റ് ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/378534/yash-explains-absence-at-fans-funeral)