---
title: "കുരങ്ങിനൊപ്പമുള്ള റീൽസ് വിനയായി; നടൻ വിക്രമിന് തമിഴ്നാട് വനം വകുപ്പിന്റെ നോട്ടീസ്"
english_title: "Actor Vikram Gets Tamil Nadu Forest Dept Notice Over Protected Monkey Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378432/actor-vikram-notice-tamil-nadu-forest-dept-protected-monkey-video"
published_at: "2026-08-14T08:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e879a85e03_actor-vikram-notice-tamil-nadu-forest-dept-protected-monkey-video.jpg"
keywords: ["Vikram", "Tamil Nadu Forest Department", "Lar Gibbon", "Protected Monkey"]
---

# കുരങ്ങിനൊപ്പമുള്ള റീൽസ് വിനയായി; നടൻ വിക്രമിന് തമിഴ്നാട് വനം വകുപ്പിന്റെ നോട്ടീസ്

> **Lead Summary:** ** **സംരക്ഷിത ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വീഡിയോയുടെ പേരിൽ നടൻ വിക്രമിന് തമിഴ്നാട് വനം വകുപ്പ് നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. സിനിമയുടെ ലൊക്കേഷനിൽ എത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്.

## Article Content

** **സംരക്ഷിത ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വീഡിയോയുടെ പേരിൽ നടൻ വിക്രമിന് തമിഴ്നാട് വനം വകുപ്പ് നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. സിനിമയുടെ ലൊക്കേഷനിൽ എത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്.

വീഡിയോ ചിത്രീകരിച്ച സാഹചര്യം വിശദീകരിക്കണമെന്നും കുരങ്ങിനെ ഇന്ത്യയിലേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിക്രമിന്റെ ബന്ധുവിന് കുരങ്ങിനെ നൽകിയതിലെ അന്വേഷണം കേരളത്തിലേക്കും നീളും. കുരങ്ങിനെ ചെന്നൈയിൽ എത്തിച്ചത് ഈറോഡിലെ ഒരു ബിസിനസുകാരനാണെന്നാണ് വിവരം.

ഇയാളുടെ വീട്ടിൽ ഏഴ് ആഫ്രിക്കൻ കാട്ടുപൂച്ചകളെ കണ്ടെത്തിയതായും അധികൃതർ പറയുന്നു. ഇതിൽ മൂന്ന് എണ്ണം കേരളത്തിൽ നിന്ന് എത്തിച്ചതാണെന്നാണ് ബിസിനസുകാരന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ തമിഴ്നാട് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീൽ ചെയ്തതോടെയാണ് നടൻ വിക്രം വിവാദത്തിലായത്. ലാർ ഗിബ്ബൺ എന്ന ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമാണ് വിക്രം വീഡിയോ ചിത്രീകരിച്ചത്. ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ളതാണ് ഈ കുരങ്ങ്.

വിവാദമായതോടെ വിക്രം വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തു. കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണെന്ന് വനം വകുപ്പ് അറിയിച്ചു.

English Summary:

Tamil Nadu Forest Department has issued a notice to actor Vikram for posting a video with a protected Lar Gibbon monkey. He has been asked to appear within three days and submit an explanation along with documents related to how the monkey was brought to India. The investigation has also extended to Kerala after an Erode businessman, who allegedly brought the monkey to Chennai, claimed three of seven African wild cats found at his home were brought from Kerala. The monkey is a protected species under the Wildlife Protection Act.

### Related Links & Sources
- [Original Story Source](https://moviemax.in/news/378432/actor-vikram-notice-tamil-nadu-forest-dept-protected-monkey-video)