---
title: "സിനിമ ചിത്രീകരണത്തിനിടെ സെറ്റിലെ പലക തകർന്നു വീണ് അപകടം; സംവിധായകൻ എം.എ. നിഷാദിന് പരിക്ക് "
english_title: "Director MA Nishad Injured On Film Set In Ooty, Hospitalised"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378370/ma-nishad-injured-ooty-shoot-hospitalised"
published_at: "2026-08-13T18:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dbbb8493e1_ma-nishad-injured-ooty-shoot-hospitalised.jpg"
keywords: ["MA Nishad", "Injury", "Malayalam Cinema"]
---

# സിനിമ ചിത്രീകരണത്തിനിടെ സെറ്റിലെ പലക തകർന്നു വീണ് അപകടം; സംവിധായകൻ എം.എ. നിഷാദിന് പരിക്ക് 

> **Lead Summary:** ** **സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ എം എ നിഷാദിന് പരിക്കേറ്റു. ഊട്ടിയിലെ ഷെഡ്യൂളിനിടെ സെറ്റിലെ പലകകളിലൊന്ന് തകർന്നു കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്.

## Article Content

** **സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ എം എ നിഷാദിന് പരിക്കേറ്റു. ഊട്ടിയിലെ ഷെഡ്യൂളിനിടെ സെറ്റിലെ പലകകളിലൊന്ന് തകർന്നു കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്.

സംഭവത്തിൽ നിഷാദിന്റെ കൈകാലുകൾക്ക് ക്ഷതം പറ്റിയതായി റിപ്പോർട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹത്തെ കുന്നൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവരും പങ്കെടുത്ത ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

ഊട്ടി വില്ല്യം ആന്റ് കേറ്റിറന്‍റിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് നിലവിൽ ഊട്ടിയിൽ പുരോഗമിക്കുകയാണ്.എം എ നിഷാദിന്റെ സിനിമാ പശ്ചാത്തലംനടനും സംവിധായകനുമായ എം എ നിഷാദിന്റെ സംവിധാനത്തിൽ അവസാനം തിയറ്ററുകളിലെത്തിയ ചിത്രം 'ലർക്ക്' ആയിരുന്നു.

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ടി ജി രവി, പ്രശാന്ത് അലക്സാണ്ടർ, എം എ നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ എന്നിവരുൾപ്പെടെ വലിയ താരനിരയും അണിനിരന്നിരുന്നു.അപകടത്തെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചതായാണ് വിവരം. നിഷാദിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും വിശ്രമത്തിലാണെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

English Summary:

Actor-director MA Nishad was injured during the shoot of an untitled film directed by Saadath Sainudheen in Ooty. He suffered injuries to his hands and legs after a wooden plank on the set broke and his leg got stuck. He was admitted to the Military Hospital in Coonoor. The incident occurred while shooting a scene with Khushbu, Shaheen Siddique and Manju Subhash.

### Related Links & Sources
- [Original Story Source](https://moviemax.in/news/378370/ma-nishad-injured-ooty-shoot-hospitalised)