---
title: "'സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കർണാടകയിൽ നിന്ന് ഒഴിപ്പിക്കും'; യഷിനെതിരെ  വീഡിയോയുമായി കന്നഡ നടി"
english_title: "Kannada Actress Rishika Singh Slams Yash Starrer Toxic Trailer, Video Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378339/rishika-singh-criticizes-yash-toxic-trailer"
published_at: "2026-08-13T15:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d9bca6597b_rishika-singh-criticizes-yash-toxic-trailer.jpg"
keywords: ["Yash", "Toxic", "Geetu Mohandas", "Rishika Singh", "Kannada Cinema"]
---

# 'സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കർണാടകയിൽ നിന്ന് ഒഴിപ്പിക്കും'; യഷിനെതിരെ  വീഡിയോയുമായി കന്നഡ നടി

> **Lead Summary:** ** യഷി**നെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' സിനിമയുടെ ട്രെയ്‌ലറിലെ ചില രംഗങ്ങൾക്കെതിരെ കന്നഡ നടി ഋഷീക സിംഗ് രൂക്ഷമായി വിമർശിച്ചു. ട്രെയ്‌ലറിലെ ഇന്റിമേറ്റ് രംഗങ്ങളാണ് നടിയുടെ വിമർശനത്തിന് കാരണമായത്. ഋഷീക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലെ പരാമർശങ്ങൾ ഇതിനോടകം വലിയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

## Article Content

** യഷി**നെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' സിനിമയുടെ ട്രെയ്‌ലറിലെ ചില രംഗങ്ങൾക്കെതിരെ കന്നഡ നടി ഋഷീക സിംഗ് രൂക്ഷമായി വിമർശിച്ചു. ട്രെയ്‌ലറിലെ ഇന്റിമേറ്റ് രംഗങ്ങളാണ് നടിയുടെ വിമർശനത്തിന് കാരണമായത്. ഋഷീക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലെ പരാമർശങ്ങൾ ഇതിനോടകം വലിയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

> യഷ് ഒരു കുടുംബനാഥനും പിതാവുമാണെന്ന് ഓർമിപ്പിച്ച ഋഷീക, സിനിമകളിൽ സ്ത്രീകളോട് കൂടുതൽ ബഹുമാനം പുലർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വീഡിയോയിൽ പറഞ്ഞു. ട്രെയ്‌ലറിലെ ഇന്റിമേറ്റ് രംഗങ്ങളിൽ കടുത്ത നിരാശ രേഖപ്പെടുത്തിയ നടി, "സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കർണാടകയിൽ നിന്ന് ഒഴിപ്പിക്കും" എന്ന തരത്തിൽ യഷിനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു.

[**https://www.instagram.com/reel/Db0nXARyEwr/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==**](https://www.instagram.com/reel/Db0nXARyEwr/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==)**

> വീഡിയോയുടെ അവസാനം "ഐ ആം ടോക്സിക്" എന്ന് ഋഷീക ആവർത്തിച്ച് പറയുന്നതും വീഡിയോയിൽ കാണാം.വീഡിയോ വൈറലായതോടെ യഷിന്റെ ആരാധകരും ഒരു വിഭാഗം പ്രേക്ഷകരും ഋഷീകയ്ക്കെതിരെ രംഗത്തെത്തി. ഒരു ഫിക്ഷണൽ സിനിമയിലെ രംഗങ്ങളെ ഇത്തരത്തിൽ എതിർക്കുന്നത് അർഥശൂന്യമാണെന്നാണ് ഇവരുടെ വാദം. ഋഷീകയുടെ മുൻകാല ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും ചൂണ്ടിക്കാട്ടിയും ചിലർ വിമർശനം ഉന്നയിച്ചു.

അതേസമയം, ഋഷീകയെ പിന്തുണയ്ക്കുന്നവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.കന്നഡയിലും ഇംഗ്ലീഷിലുമായാണ് 'ടോക്സിക്' ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ 2026 ഓഗസ്റ്റ് 26ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

English Summary:**

> Kannada actress Rishika Singh criticized the trailer of Yash starrer 'Toxic' directed by Geetu Mohandas, calling out its intimate scenes. In an Instagram video that went viral, she said Yash, being a family man and father, was expected to show more respect to women and warned "we will evict you from Karnataka" if women are not respected, ending with "I am toxic". The video sparked backlash from Yash fans who called the criticism of fictional scenes meaningless, while some also supported Rishika. 'Toxic', shot in Kannada and English, will release worldwide on August 26, 2026 in multiple languages with Yash in dual roles.

### Related Links & Sources
- [Original Story Source](https://moviemax.in/news/378339/rishika-singh-criticizes-yash-toxic-trailer)